Image

ഇന്ത്യയുടെ പുതിയ ഐടി നയം അഭിപ്രായ സ്വാതന്ത്യത്തിന് എതിരെന്ന് യുഎന്‍

ജോബിന്‍സ് തോമസ് Published on 19 June, 2021
ഇന്ത്യയുടെ പുതിയ ഐടി നയം അഭിപ്രായ സ്വാതന്ത്യത്തിന് എതിരെന്ന് യുഎന്‍
ഇന്ത്യയുടെ പുതിയ ഐടി നയത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി ഇന്ത്യയ്ക്കയച്ച കത്തില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ഐടി നയത്തിലുണ്ടെന്നും പുനപരിശോധിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

1979 ല്‍ ഇന്ത്യ അംഗീകരിച്ച സിവില്‍ , പൊളിറ്റിക്കല്‍ നിയമങ്ങള്‍ സംബന്ധിച്ച ഉടമ്പടിക്കെതിരാണ് ഈ ഐടി നയമെന്നും ഐക്യരാഷ്ടസഭ കുറ്റപ്പെടുത്തുന്നു. പുതിയ ഐടി നയമനുസരിച്ച് നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല  വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ ട്വിറ്ററടക്കം രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമ കമ്പനികള്‍ ഐടിനയത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്തയച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഐടി നയം അംഗീകരിക്കാന്‍ സര്‍ക്കാര്‍ കമ്പനികളെ നിര്‍ബന്ധിക്കുകയായിരുന്നു. 

ഐക്യരാഷ്ട്രസഭയുടെ നിലപാടിനോടും കത്തിനോടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക