Image

ആധുനികയുഗത്തിൽ വായനയുടെ പ്രസക്തി (കെ.ആർ.സുജല)

Published on 19 June, 2021
ആധുനികയുഗത്തിൽ വായനയുടെ പ്രസക്തി (കെ.ആർ.സുജല)

കേരളത്തിലെങ്ങും പടർന്നുപന്തലിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ പിഎൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19 നാം വായനാദിനമായി ആചരിച്ചു വരുന്നു .  ആധുനിക യുഗത്തിൽ ഇന്ന് വായനയ്ക്ക് പ്രസക്തി കുറഞ്ഞു വരുന്നതായിട്ടാണ് പൊതുവെ കാണുന്നത്.
 
അത്പോരാ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഒക്കെ നമ്മുടെ കൂട്ടുകാർ ആയി കരുതണം . അക്ഷരം പഠിച്ചു കഴിഞ്ഞാൽ
 അവ ചേർത്തു വായിക്കാൻ കുട്ടികളെ പരുവപ്പെടുത്തണം .
ബാലരമ, പൂമ്പാറ്റ, കളിക്കുടുക്ക യുറേക്ക തുടങ്ങിയവ കുട്ടികളെ കൊണ്ട് വായിപ്പിക്കണം . കുട്ടികളിൽ വായിക്കുവാനുള്ള ആഗ്രഹം വളർത്തിയെടുക്കുവാൻ മാതാപിതാക്കളും അദ്ധ്യാപകരും മുൻകൈ എടുക്കേണ്ടതുമാണ് . 

കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ    " വായിച്ചാൽ വളരും വായിച്ചില്ലേ വളയും ". ദിവസവും പത്രം വായിക്കുവാനും പ്രധാന വാർത്തകൾ എഴുതിവെക്കുവാനും കുട്ടികൾ സമയം കണ്ടെത്തണം .
നോവലുകളും കവിതകളും ലേഖനങ്ങളും ഒക്കെവായിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കണം .

നല്ല നല്ല കഥകളും പുസ്തകങ്ങളും തെരഞ്ഞെടുക്കുവാൻ ഉള്ള കഴിവ് കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കണം.
എല്ലാവർക്കും  വായനാദിനാശംസകൾ നേരുന്നു
 
കെ.ആർ.സുജല
റിട്ട. ഹെഡ്മിസ്ട്രസ്
ഗവ .യു പി  സ്‌കൂൾ
പള്ളം , കോട്ടയം

ആധുനികയുഗത്തിൽ വായനയുടെ പ്രസക്തി (കെ.ആർ.സുജല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക