Image

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോയാല്‍ പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു: എകെ ബാലന്‍

Published on 19 June, 2021
പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോയാല്‍ പരാതി കൊടുക്കാതെ നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു: എകെ ബാലന്‍


തിരുവനന്തപുരം : പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് എകെ ബാലന്‍. പിണറായി വിജയനോട് ഇക്കാര്യം പറഞ്ഞ വ്യക്തി തന്നോടും വിവരം പറഞ്ഞിട്ടുണ്ടെന്ന് എകെ ബാലന്‍ പറഞ്ഞു. കെ സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് എ കെ ബാലന്‍ വെളിപ്പെടുത്തി. സി പിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജീലൂടെ ബാലന്‍ പ്രതികരിച്ചത്.

പിണറായി വിജയന്റെ മക്കളെ തട്ടികൊണ്ട് പോകാന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. പിണറായിയോട് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് തന്നെ എന്നോടും പറഞ്ഞു. സുധാകരനുമായി അദേഹത്തിന് നല്ല ബന്ധമുണ്ട്. അങ്ങനെയാണ് ഈ ഓപ്പറേഷന്‍ മനസിലാക്കിയതും ഞങ്ങളെ വിവരം അറിയിച്ചതും. സംഭവത്തില്‍ പൊലീസില്‍ പരാതി കൊടുക്കണമെന്ന് തോന്നിയിട്ടില്ല. കാരണം സുധാകരന്റെ നേതൃത്വത്തില്‍ അങ്ങനെയൊരു നീക്കം നടത്തിയാല്‍ അതിനെ പൊലീസിനോട് പറയാതെ  നേരിടാനുള്ള സംവിധാനം അവിടെയുണ്ട്.  അതുകൊണ്ടാണ് പരാതി കൊടുക്കാത്തതും. .  ഭാര്യയോടും മക്കളോടും പിണറായി വിജയന്‍ പറയാതിരുന്നതെന്നും ബാലന്‍ പറഞ്ഞു.

മറ്റു പ്രസ്ഥാനങ്ങളിലെ നേതാക്കളെല്ലാം നിസാരക്കാരാണ്. എന്റെ മുന്നില്‍ ഒന്നുമല്ല. ഏറ്റവും വലിയ ധൈര്യശാലി ഞാനാണ് ഈ സന്ദേശം കോണ്‍ഗ്രസുകാരെ ആവേശം കൊള്ളിക്കാനാണ് സുധാകരന്‍ ചെയ്തതെങ്കില്‍ അദ്ദേഹം ചെയ്‌തോട്ടെ. പക്ഷെ അത് ഇങ്ങോട്ട് വേണ്ട. അത് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴത്തെ വിവാദം അനാവശ്യമായിരുന്നു. കോളേജുകളില്‍ പല സംഭവങ്ങളുമുണ്ടാകും. പലര്‍ക്കും പല അനുഭവങ്ങളുമുണ്ടാകും. ഇനിയെങ്കിലും സുധാകരന്‍ ഇത് അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളത്. തട്ടിക്കൊണ്ട് പോകല്‍ സംഘത്തെക്കുറിച്ച്, അവരുടെ പേര് പറയാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. പേര് പറയണോ, വേണ്ടെയോ എന്നത് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. പറയണമെങ്കില്‍ പറയാം. പറയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലായെന്നും ബാലന്‍ കുറിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക