Image

മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞ് വീണു മരിച്ചു

Published on 19 June, 2021
മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞ് വീണു മരിച്ചു


തിരുവനന്തപുരം: നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍  നിര്യാതനായി. 65 വയസ്സായിരുന്നു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. കൊവിഡ് പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ആലപ്പുഴ സ്വദേശിയാണ് വൈദ്യര്‍.  മോഹനന്‍ വൈദ്യരുടെ നാട്ടുചികിത്സാ രീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

രാവിലെ മുതല്‍ നല്ല പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്ന മോഹനന്‍ വൈദ്യര്‍ അവശനിലയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് മരിച്ചനിലയിലാണ് കാണുന്നത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി 

ആധുനിക ശെവദ്യശാസ്ത്രത്തിനെതിരെ അദ്ദേഹം കൊണ്ടുവന്ന ചികിത്സരീതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രത്യേകിച്ച് നിപയുടെ കാലത്ത് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നിയമനടപടിയിലേക്ക് വരെ വഴിവച്ചിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക