Image

രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല ; അസം സര്‍ക്കാര്‍

Published on 19 June, 2021
രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല ; അസം സര്‍ക്കാര്‍


ഗുവാഹട്ടി : സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ നയം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരായിരിക്കില്ല. ഇവര്‍ക്ക് പഞ്ചായത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അംഗങ്ങളാകാനും സാധിക്കില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും ഇവര്‍ക്ക് സാധിക്കില്ല. 2021 ജനുവരി 21-നാണ് നയം നിലവില്‍ വന്നത്.

ആദ്യഘട്ടത്തില്‍ നാലു മുതല്‍ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുക. തേയിലത്തോട്ടം തൊഴിലാളി സമൂഹം, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ഇളവു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ മാസം ആദ്യവാരമാണ് ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. ഇതിനായി ന്യൂന പക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജന സംഖ്യ വര്‍ദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങള്‍ മുതലായവ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികള്‍ നയം നടപ്പിലാക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക