Image

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published on 19 June, 2021
 കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.

18 നു രാവിലെ 8 ന് അദാന്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാന്പ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി കമാല്‍ സിംഗ് റാത്തോഡ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്റെ 150ലധികം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അദാന്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് സീനിയര്‍ ജനറല്‍ ഡോ. മുഹമ്മദ് ജാബിര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക