Image

സുധാകരന്റെ വെളിപ്പെടുത്തലുകളും പിന്നാലെയെത്താവുന്ന കേസുകളും

ജോബിന്‍സ് തോമസ് Published on 20 June, 2021
സുധാകരന്റെ  വെളിപ്പെടുത്തലുകളും പിന്നാലെയെത്താവുന്ന കേസുകളും
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഇന്നലെ കെ.സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ സര്‍ക്കാരും പ്രതിപക്ഷവും ഇഴകീറി പരിശോധിക്കുകയാണ്. രണ്ടു കൂട്ടര്‍ക്കും വേണ്ടത് എതിരാളികള്‍ക്കെതിരെ നിയമവഴിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്ന എന്തെങ്കിലും തുമ്പുകളാണ്.

കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ കോണ്‍ഗ്രസ് അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി എങ്ങനെ ബന്ധപ്പെടുത്താം എന്നത് സംബന്ദിച്ച് നിയമവകുപ്പ് ആലോചന ആരംഭിച്ചു കഴിഞ്ഞു. നാല്‍പ്പാടി വാസു വധക്കേസിലും പുനരന്വേഷണ സാധ്യതയുണ്ട്. ഇടുക്കിയില്‍ നേരത്തെ എം.എം.മണി നടത്തിയ വണ്‍,ടു, ത്രീ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിരുന്നു ഈ മാതൃക പിന്തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

കണ്ടോത്ത് ഗോപി ഇന്നലെ നടത്തിയ വെളിപ്പെടുത്തലില്‍ പിണറായി വിജയന്‍ തന്നെ വാള്‍കൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും അപ്പോളാണ് കൈകള്‍ക്ക് പരിക്കേറ്റതെന്നും പറഞ്ഞിരുന്നു ഇത് വീണ്ടും കേസാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അന്ന് ഇല്ലാതാക്കിയ കേസില്‍ നിലവില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നിയമവൃത്തങ്ങളുമായി ആലോചിക്കുന്നത്. 

ഇങ്ങനെ വന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ തുടങ്ങിയ വാക്‌പോര് അതിശക്തമായ നിയമയുദ്ധങ്ങളിലേയ്ക്കായിരിക്കും പോവുക. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് വന്നാല്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം ചെറുതായിരിക്കില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക