Image

സുധാകരനെതിരെ ഫ്രാന്‍സീസിന്റെ കുടുംബം

ജോബിന്‍സ് തോമസ് Published on 20 June, 2021
സുധാകരനെതിരെ ഫ്രാന്‍സീസിന്റെ കുടുംബം
കെ.സുധാകരന്‍ പിണറായി വിജയന്‍ പോര് കനക്കുന്നതിനിടെ സുധാകരന് തിരിച്ചടി. ഫ്രാന്‍സീസ് എന്ന കെഎസ്‌യു പ്രവര്‍ത്തകന്‍ കത്തിയുമായി പിണറായിയെ ആക്രമിച്ചെന്ന സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഫ്രാന്‍സീസിന്റെ കുടുംബം രംഗത്ത്. 

പ്രസ്താവന തങ്ങളെ ഏറെ വേദനിപ്പിച്ചെന്ന് ഫ്രാന്‍സീസിന്റെ ഭാര്യ മേരിക്കുട്ടിയും മകന്‍ ജോബി ഫ്രാന്‍സീസും പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായി തന്റെ പിതാവിനെ ചിത്രീകരിച്ചത് ശരിയായില്ലെന്നും പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ആരേയും ദ്രോഹിക്കാത്ത സ്വഭാവക്കാരനായ തന്റെ പിതാവിനെ മരണശേഷം വേട്ടായാടുന്നത് അനുവദിക്കാനാവില്ലെന്നും സുധാകരന്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും ജോബി പറഞ്ഞു. കലാലയ രാഷ്ട്രീയത്തിന് ശേഷവും പിണറായി വിജയനടക്കമുള്ള ഇടത് നേതാക്കളുമായി  നല്ല ബന്ധമായിരുന്നു പിതാവിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

21 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിനെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്ന് ഫ്രാന്‍സീസിന്റെ ഭാര്യ മേരിക്കുട്ടിയും പറഞ്ഞു. കെഎസ്‌യുക്കാരനായ ഫ്രാന്‍സീസ് പിന്നീട് സിപിഎം പ്രവര്‍ത്തകനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക