Image

ആനയാത്ര ചൈനയില്‍ മാത്രമല്ല കേരളത്തിലും

ജോബിന്‍സ് തോമസ് Published on 20 June, 2021
ആനയാത്ര ചൈനയില്‍ മാത്രമല്ല കേരളത്തിലും
ചൈനയില്‍ 15 ആനകളുടെ സംഘം കാടിറങ്ങി ഏകദേശം 500 കിലോമീറ്ററിലധികം യാത്ര ചെയ്ത് മുന്നോട്ട് നീങ്ങുന്നത് ലോകശ്രദ്ധ പിടിച്ചു പററിയ വാര്‍ത്തയാണ്. ഈ വാര്‍ത്ത കേട്ടപ്പോള്‍ കേരളത്തിലെ ആനകള്‍ക്കും ഒരു മോഹം ഒന്നു കാടിറങ്ങി നാട് കണ്ട് കളയാം എന്ന് . എന്നാല്‍ ചൈനയിലെ ആനകളെപ്പോലെ നാട്ടുകാര്‍ക്കും സര്‍ക്കാരിനും പണിയുണ്ടാക്കാന്‍ 500 കിലോമീറ്റര്‍ ഒന്നും സഞ്ചരിച്ചില്ല കേവലം ഇരുപത് കിലോമീറ്റര്‍ സഞ്ചരിച്ചശേഷം ആനകള്‍ തിരികെ വനത്തില്‍ കയറി. 

ഇടുക്കി ആനയിറങ്കല്‍ വനമേഖലയിലെ ഏഴ് പിടായനകളുടെ കൂട്ടമാണ് ഒരു കുട്ടിയാനയുമായി അഞ്ച് ദിവസം മുമ്പ് കാടിറങ്ങിയത്. ആനയിറങ്കലില്‍ നിന്നും കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത മുറിച്ചുകടന്ന സംഘം ആദ്യ ദിവസം   മാസ് എസ്റ്റേറ്റിലെത്തി കുത്തനെയുളള മലയിറങ്ങിയായിരുന്നു ഈ യാത്ര. 

 ഭക്ഷവും വിശ്രമവുമായി രണ്ട് ദിവസം ഇവിടെത്തങ്ങി അങ്ങനെ മലയിറങ്ങിയതിന്റെ ക്ഷീണം തീര്‍ത്തു. നേരെ ബി ഡുവുഷനിലേയ്ക്ക് പോയസംഘം കാജാനപ്പാറ ഏലത്തോട്ടത്തില്‍ ഒരു ദിവസം തങ്ങി. പിറ്റേന്ന് ശേഷം അരമനപ്പാറയായിലെത്തി വലിയവിളന്താനയായിരുന്നു ലക്ഷ്യം.

എന്നാല്‍ നാട്ടുകാരും വനംവകുപ്പും ദ്രുതകര്‍മ്മസേനയും ഇടപെട്ടതോടെ തിരികെ മലകയറി. എന്നാല്‍ വീണ്ടും റോഡ് മുറിച്ചുകിടക്കുന്നതിനിടയില്‍ ഒരു കാറിനുനേരെ പരാക്രമം കാട്ടി. തങ്ങളില്‍ ഒരാളെ കാറിടിച്ചു എന്ന തെറ്റിദ്ധാരണയെതുടര്‍ന്നായിരുന്നു ഇത്. 

ഇതിനുശേഷം തിരികെ തങ്ങളുടെ സ്വന്തം വനമായ ആനയിറങ്കലില്‍ ആനക്കൂട്ടമെത്തി. ചെറിയാത്രയായിരുന്നെങ്കിലും പോയവഴികളിലെ ഏലകൃഷികള്‍ പരമാവധി നശിപ്പിച്ചിട്ടുണ്ട്. ഏലത്തിന്റെ ഇളം തളിരുകളും വഴിയിലെ പ്ലാവുകളില്‍ നിന്നും തുമ്പിക്കൈനീട്ടി പറിച്ചെടുത്ത ചക്കപ്പഴങ്ങളുമായിരുന്നു ഇവയുടെ ഭക്ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക