Image

ജയരാജന്‍ ആ ടൈപ്പല്ല ; പിജെ ആര്‍മ്മിയില്‍ പങ്കില്ല

ജോബിന്‍സ് തോമസ് Published on 20 June, 2021
ജയരാജന്‍ ആ ടൈപ്പല്ല ; പിജെ ആര്‍മ്മിയില്‍ പങ്കില്ല
ഈ അടുത്ത കാലത്ത് സിപിഎമ്മില്‍ ഏറെ ചര്‍ച്ചായായ വിഷയമായിരുന്നു കണ്ണൂരിലെ പി.ജയരാജനുമായി ബന്ധപ്പെടുണ്ടായ വ്യക്തിപൂജ വിവാദം. എന്നാല്‍ ജയരാജനങ്ങനെ സ്വയംപുകഴ്ത്തലില്‍ അത്ര താത്പര്യമുള്ള ആളല്ലെന്നാണ് പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്. അന്ന് പറഞ്ഞതും വിമര്‍ശിച്ചതുമൊക്ക് നിരപരാധിയായ ജയരാജനെയായിരുന്നെന്നു സാരം.

പാര്‍ട്ടിക്കുവേണ്ടിയും അണികള്‍ക്കുവേണ്ടിയും ശക്തമായ നിലപാടെടുത്തിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂരിലെ സഖാക്കളുടെ ആവേശമായിരുന്നു. പിന്നീട് ലോക്‌സഭാതെരഞ്ഞെടുിപ്പില്‍ മത്സരിക്കാനായാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം വിട്ടത് . എന്നാല്‍ വടകരയില്‍ കെ.മുരളീധരനേട് പരാജയപ്പെട്ടു. 

ഇങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ജയരാജന്‍ കത്തിക്കയറി നിന്ന സമയത്തായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. ജയരാജനായി കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സുകളുയര്‍ന്നു. മാത്രമല്ല പിജെ ആര്‍മ്മി എന്ന ഫേസ്ബുക്ക് പേജും ഇതിനുലഭിച്ച പ്രചരണവുമൊക്കെ വളരെ വലുതായിരുന്നു. ജയാരജനെ കേന്ദ്രകഥാപാത്രമാക്കി വിപ്ലവഗാനവും പുറത്തിറങ്ങി ഇതോടെയാണ് പി. ജയരാജന്‍ പാര്‍ട്ടിക്കപ്പുറത്തേയ്ക്ക് വളരുന്നുണ്ടോയെന്ന് പാര്‍ട്ടിക്ക് ഒരു സംശയം തോന്നിയത്. 

അങ്ങനെയാണ് വ്യക്തിപൂജയാരോപണങ്ങള്‍ വരികയും ഇത് സംസ്ഥാനക്കമ്മിറ്റിയിലെത്തുകയും കമ്മിറ്റി ജയരാജനെ വിമര്‍ശിക്കുകയുമൊക്കെ ചെയ്തത്. ഇതിനുശേഷമാണ് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.എന്‍. ഷംസീര്‍, എന്‍. ചന്ദന്‍, ടിഐ മധുസൂദനന്‍ എന്നിവരെ നിയമിച്ചത്.  

ഈ മൂന്നംഗസമിതിയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് അന്വേഷണറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പി.ജയരാജന്‍ ഇക്കാര്യങ്ങളില്‍ കുറ്റക്കാരനല്ലെന്നാണ് പറയുന്നത്. ഫ്‌ളക്‌സ് വെച്ചതിലോ, വിപ്ലവഗാനമിറക്കിയതിലോ ഫേസ്ബുക്ക് പേജിലൊ ജയരാജന് ഒരു പങ്കുമില്ലെന്നാണ് റിപ്പോര്‍ട്ട് . ഇതോടെ ജയരാജനെതിരായ വ്യക്തിപൂജാ വിവാദം അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക