Image

നടിയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

Published on 20 June, 2021
നടിയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍
ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന്‍ പിടിയില്‍. മലേഷ്യക്കാരിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി എടുത്തത്.ബംഗളൂരുവില്‍ നിന്നാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച്‌ കഴിഞ്ഞമാസമാണ് യുവതി മണികണ്ഠനെതിരെ പരാതി നല്‍കിയത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദ് ചെയ്തു. ഇതിനുപിന്നാലെ മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക