Image

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം: ഒരു കിലോ പഴത്തിന് 3300 രൂപ

Published on 20 June, 2021
 ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം: ഒരു കിലോ പഴത്തിന് 3300 രൂപ
സോള്‍: ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ് (45 ഡോളര്‍). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളര്‍ (ഏകദേശം 5,190 രൂപയോളം), ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളര്‍( 7,414 രൂപയോളം) ആണ് വില.

രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ ആശങ്ക അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 മഹാമാരി മൂലം അതിര്‍ത്തികള്‍ അടച്ചിട്ടതും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം വന്‍ കൃഷിനാശമുണ്ടായത് ധാന്യ ഉത്പാദനത്തെ ബാധിച്ചെന്നും ക്ഷാമം നേരിടുന്നതായും കിം പറഞ്ഞു.  

വളം നിര്‍മ്മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച്‌ ഉത്തര കൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്
Join WhatsApp News
True American 2021-06-20 12:06:44
For Fathers Day, I want to make some steak for children. My eyes bulged when I see the price of $15 a pound. When Trump was our President, I paid only $6.99 for the same meat.
CID MOOOSA 2021-06-20 12:33:03
ട്രംപ് മൂത്രം പെട്രോൾ, അപ്പി മീറ്റ് ആയിരുന്നു അതുകൊണ്ടാണ് വിലകുറവായിരുന്നത്. ആദ്യം വിലവര്ധനവിനെ കുറിച്ച് പരാതിപറയുന്നതിനുമുമ്പ് സെർച്ച് ചെയ്യൂ എന്തുകൊണ്ടാണ് വിലവർധിക്കുന്നത് സിമ്പിൾ ലോജിക് ഡിമാൻഡ് ഇൻക്രെയ്സ് സപ്ലൈ ഷോർട്ടജ്. പഴയ പ്രസിഡന്റ് വായിൽ വരുന്നത് പറയുന്നത്പോലെ പറയാതെ അറിവുള്ളവരെ അംഗീകരിക്കു. ഞാൻ പറയുന്നതാണ് എല്ലാം ശരി എന്ന് ചിന്തിക്കാതിരിക്കൂ. നമ്മളെക്കാളും മിടുക്കന്മാർ ഉണ്ടന്ന് അംഗീകരിക്കാനുള്ള മനസുണ്ടാകുക. HAPPY FATHERS DAY!!
JACOB 2021-06-20 10:44:41
This man is the root of all their problems. Hope their military will have a coup and remove him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക