Image

കെ സുധാകരന്റേത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമെന്ന് വിമര്‍ശിച്ച്‌ എ കെ ബാലന്‍

Published on 20 June, 2021
കെ സുധാകരന്റേത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമെന്ന്  വിമര്‍ശിച്ച്‌ എ കെ ബാലന്‍
തിരുവനന്തപുരം: പുതിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റേത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമെന്ന് എ കെ ബാലന്‍ വിമര്‍ശിച്ചു. ഞങ്ങള്‍ ഇന്നലെ വിവാദം അവസാനിപ്പിച്ചു. പൊതു ബോധം എതിരായപ്പോള്‍ സുധാകരന്‍ പഴയ ശൈലിയിലേക്ക് പോയിയെന്നും എ കെ ബാലന്‍ രൂക്ഷമായി വിമര്‍ശിച്ചു.

സുധാകരന്റെ ശ്രമത്തോട് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പിണറായി വിജയന്റെ മക്കളെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചത് ആരാണെന്ന് ഒരു ഉചിതമായ ഘട്ടത്തില്‍ പറയാമെന്നും ബാലന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക