Image

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് വ്യാജ വാര്‍ത്ത

Published on 20 June, 2021
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് വ്യാജ വാര്‍ത്ത
തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച്‌ തെന്നലയും അറിഞ്ഞതും തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക