Image

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

Published on 20 June, 2021
 'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു
ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കനകം മൂലം' എന്ന സിനിമ റൂട്സ് വീഡിയോയിലൂടെ റിലീസായി.

മോഷ്ടിച്ച മാല സ്വര്‍ണമാണെന്ന് കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് 'കനകം മൂലം' എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. 

അഡ്വക്കേറ്റ് സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളായ സുനില്‍ കളത്തൂര്‍, ജഗദീഷ് തേവലപ്പറമ്ബ്, ബിനോയ് പോള്‍, കെ. ജയകൃഷ്ണന്‍, പ്രദീപ് കെ. എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്‍, ഐശ്വര്യ അനില്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരാണ്.

ഛായാഗ്രഹണം- ലിബാസ് മുഹമ്മദ്, എഡിറ്റിംഗ്- അമല്‍ രാജു, അഭിജിത്ത് ഉദയകുമാര്‍. തിരുമഠത്തില്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബേബി മോള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം റൂട്സ് വീഡിയോ യില്‍ കാണാവുന്നതാണ്. വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക