Image

ഐടി നയം ; യു. എന്നിന് ഇന്ത്യയുടെ മറുപടി

ജോബിന്‍സ് തോമസ് Published on 20 June, 2021
ഐടി നയം ;  യു. എന്നിന്  ഇന്ത്യയുടെ മറുപടി
രാജ്യത്തെ പുതിയ ഐടി നയത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയ്ക്ക് മറുപടിയുമായി ഇന്ത്യ. സാമൂഹ്യമാധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ഐടി നയത്തിന് രൂപം നല്‍കിയതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.  ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ മിഷനാണ് രേഖാമൂലം മറുപടി തയ്യാറാക്കി നല്‍കിയത്. 

വിവിധ തലങ്ങളിലെ ആളുകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഇന്ത്യ ഐടിനയം രൂപപ്പെടുത്തിയതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ഇരകള്‍ക്ക് പരാതി നല്‍കാനൊരിടം വേണമെന്നും ഐടി മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങളും അറിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേയ്ക്ക് കടന്നതെന്നും ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 

ഇന്ത്യയുടെ പുതിയ ഐടി നയത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനാല്‍ ഐടി നയത്തില്‍ പുനപരിശോധന വേണമെന്നുമായിരുന്നു ഐക്യരാഷ്ട്രസഭാ ഇന്ത്യയ്ക്കയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഇന്ത്യയുടെ വിശദീകരണത്തിന്‍മേല്‍ ഇതുവരെ യുഎന്നിന്റെ പ്രതികരണം വന്നിട്ടില്ല. 

ഇന്ത്യയുടെ ഐടി നയത്തില്‍ പ്രമുഖ സാമൂഹിക മാധ്യമ കമ്പനികള്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ നയം അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ട്വിറ്ററടക്കമുള്ള കമ്പനികളുമായി വലിയ പോരിനായിരുന്നു ഇത് വഴി തെളിച്ചത്.

Join WhatsApp News
JACOB 2021-06-20 16:50:49
UN should ask India to shutdown its scam call centers. They are cheating Americans of their money. The scams are like Social Security number found in a crime scene, Amazon refund etc. Fortunately there are a few Scam baiters in America and England. Jim Browning in Ireland figured out how to locate the scammers and report to police. Police and politicians will not take action. Many others destroy the scam computer networks. Hopefully, Americans are becoming smart and do not entertain these Indian scammers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക