Image

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇനി ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 20 June, 2021
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇനി ഇങ്ങനെ
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി. രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാത്തവര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് പൊതുജനാരോഗ്യവിഭാഗത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. ആഴ്ചയിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സര്‍ക്കാര്‍ - സ്വാകാര്യമേഖലയില്‍ ജോലിയ ചെയ്യുന്നവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആന്റിജന്‍ ടെസ്റ്റിനായി രാജ്യത്തെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്. രണ്ട് ഡോസ് വാകിസനുമെടുത്തവര്‍ക്കും കോവിഡ് വന്നുഭേദമായവര്‍ക്കും ഈ ടെസ്റ്റ് നിര്‍ബന്ധമല്ല. ആരോഗ്യകാരണങ്ങള്‍ക്കൊണ്ട് വാക്‌സിനെടുക്കാന്‍ സാധ്യമല്ലെന്ന് ആരോഗ്യമന്ത്രാലയം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരേയും ഈ നിര്‍ബന്ധിത റാപ്പിഡ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പരമാവധി ആളുകളിലേയ്ക്ക് വാക്‌സിന്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവിടെ വാക്‌സിന്‍ നല്‍കിവരുകയാണ്. അടുത്ത വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകേണ്ട രാജ്യമാണ് ഖത്തര്‍ ഇതിനാല്‍ തന്നെ രാജ്യത്തെ എത്രയും വേഗം കോവിഡ് മുക്തമാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

കോവിഡ് ആദ്യതരംഗം രൂക്ഷമായപ്പോള്‍ ലോകകപ്പ് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ ഭീതി അകന്നിട്ടുണ്ട്. എന്നാല്‍ എത്രത്തോളം കാണികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നതിന്റെ കാര്യത്തില്‍ ഇതുവരെ ആശങ്കയൊഴിഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക