Image

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

Published on 20 June, 2021
അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)
ഉള്ളിലെരിയുമൊരണയാ കനലാണെനിക്കച്ഛൻ
പിഞ്ചിളം കൈകൾ ചേർത്തു പിടിക്കാതെ
കരുതലിൻ കനവായ് കൂടെ കൂട്ടാതെ എന്നെയുപേക്ഷിച്ചു പോയൊരച്ഛൻ

എന്നെയൊന്നു താങ്ങുവാൻ
എനിക്കൊരു തണലാകുവാൻ
ജീവിത വെളിച്ചം പകരാതെ
അന്ധകാരത്തിലേക്ക് തള്ളിയിട്ട എന്റെ അച്ഛൻ

മകളേയെന്നൊരു വേള വിളിക്കാതെ
ചേർത്തണച്ചൊരു മുത്തം മൂർദ്ധാവിൽ നൽകാതെ
മോഹവലയമാം ലോകത്തിൽ ഭൂജാതയാക്കി എങ്ങോ നടന്നകന്ന എന്റെ അച്ഛൻ

എങ്കിലുമെന്നുമെൻ പുസ്തകത്താളിലൊരു മയിൽപ്പീലി വിരിയും ദിനം പോൽ കാത്തിരുന്നച്ഛന്റെ വരവിനായെന്നും

അച്ഛന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങുവാൻ
ആ മുതുകിലൊരു കുതിര സവാരി നടത്തുവാൻ
ആ കൈയുയർത്തി എൻ ശിരസൊന്നു തലോടുവാൻ ഇനിയൊരു ജന്മമുണ്ടോ അറിയില്ലെനിക്കിന്നും.....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക