Image

മലയാളി യുവാവ് സൗദിയില്‍ മുങ്ങി മരിച്ചു

Published on 20 June, 2021
മലയാളി യുവാവ് സൗദിയില്‍ മുങ്ങി മരിച്ചു
കോഴിക്കോട്: സൗദിയിലെ വാദിദവാസിറില്‍ മലയാളി യുവാവ് വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കൃഷിയിടത്തിലെ വെള്ള ടാങ്കില്‍ കുളിക്കാനിറങ്ങിയതായിരുന്നു പ്രവീണ്‍.  

കുളിക്കുന്നതിനിടെ 12 മീറ്ററോളം ആഴമുള്ള ടാങ്കില്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക