Image

20 കോടിയുടെ ലഹരിമരുന്നുമായി പിടിയിലായ സിംബാബ്വെ സ്വദേശിനി യുവതി റിമാന്‍ഡില്‍

Published on 20 June, 2021
20 കോടിയുടെ ലഹരിമരുന്നുമായി പിടിയിലായ സിംബാബ്വെ സ്വദേശിനി യുവതി റിമാന്‍ഡില്‍
കൊച്ചി: രാജ്യാന്തര വിപണിയില്‍ 20 കോടി രൂപയിലധികം വിലമതിക്കുന്ന 3.5 കിലോഗ്രാം ലഹരിമരുന്നുമായി സിംബാബ്വെ സ്വദേശിനി ഷാരോണ്‍ ചിക് വാസ(30) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഹെറോയിനാണു പ്രതിയുടെ പക്കല്‍ നിന്നു പിടികൂടിയത്. ഇന്നലെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴിയെത്തിയ ഷാരോണ്‍ ഇവിടെ നിന്നു ബെംഗളൂരു വഴി ന്യൂഡല്‍ഹിയിലേക്കു പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിക്കപ്പെട്ടത്. യുവതിയെ റിമാന്‍ഡ് ചെയ്തു.

ബാഗില്‍ ലഹരി മരുന്നു കണ്ടെത്തിയതോടെ പ്രതിയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു(എന്‍സിബി) കൈമാറി. രാസപരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ലഹരിമരുന്നിന്റെ സ്വഭാവവും നിലവാരവും ഉറപ്പുവരുത്താന്‍ കഴിയുകയുള്ളു. ബാഗില്‍ പ്രത്യേക അറയിലായി സൂക്ഷിച്ചിരുന്ന ലഹരി മരുന്നു സിയാല്‍ സെക്യൂരിറ്റി വിഭാഗമാണു കണ്ടെത്തിയത്. 5 പാക്കറ്റുകളിലായാണു ഇതു കടത്താന്‍ ശ്രമിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക