Image

പരാജയം : ബിജെപിക്കെതിരെ ആര്‍എസ്എസ്

ജോബിന്‍സ് തോമസ് Published on 20 June, 2021
പരാജയം : ബിജെപിക്കെതിരെ ആര്‍എസ്എസ്
കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് പരാജയത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ആര്‍എസ്എസ് രംഗത്ത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍
 എല്ലാ മേഖലകളിലും പാളിച്ചകള്‍ ഉണ്ടായതായി കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ്-ബിജെപി സംയുക്ത നേതൃയോഗം വിലയിരുത്തി. സംസ്ഥാന ബിജെപി നേതൃത്വത്തിന് കാര്യമായ വിഴ്ചപറ്റിയെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ വീഴ്ചകള്‍ ആരംഭിച്ചു. അനാവശ്യവിവാദങ്ങളായിരുന്നു ആ സമയത്ത് ഉണ്ടായതെന്നും ഇതൊഴിവാക്കേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി. ഗ്രൂപ്പിസം പരാജയത്തിന് വലിയതോതില്‍ കാരണമായെന്നും സംഘടനാ ഓഡിറ്റിംഗ് വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കൊടകര കുഴല്‍പ്പണക്കേസ്, മഞ്ചേശ്വരത്തെ അപരസ്ഥാനാര്‍ത്ഥിക്ക് പണം നല്‍കി പത്രിക പിന്‍വലിച്ച സംഭവം, സി.കെ.ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖ എന്നീ കാര്യങ്ങളിലും ആര്‍.എസ്.എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. 

സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ സംസ്ഥാന ബിജെപി നേതൃത്വം അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം മുന്‍കൈ എടുത്ത് നേതൃയോഗം വിളിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ , സംഘടനാ സെക്രട്ടറി എം. ഗണേഷ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക