Image

ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു: ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

Published on 20 June, 2021
ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു: ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

കവരത്തി: ജൈവായുധ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടു്ത ലക്ഷദ്വീപ് സ്വദേശിനിയും സംവിധായകയുമായ ആയിഷ സുല്‍ത്താനയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തിയിലെ പോലീസ് ആസ്ഥാനത്ത് ആണ് വിളിപ്പിച്ച് ചോദ്യം ചെയ്ത്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

അഭിഭാഷകനൊപ്പമാണ് ആയിഷ ചോദ്യം ചെയ്യലിന് ഹാജരായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന്റെ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് അഗത്തിയിലെത്തിയ ഇരുവരും അവിടെ നിന്ന് ഹെലികോപ്ടറിലാണ് കവരത്തിയിലെത്തിയത്. 

കേസില്‍ ആയിഷ് സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ താത്ക്കാലിക ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക