Image

ഇന്ത്യയില്‍ 53,000 പുതിയല കോവിഡ് രോഗികളും 1,113 മരണവും

Published on 20 June, 2021
ഇന്ത്യയില്‍ 53,000 പുതിയല കോവിഡ് രോഗികളും 1,113 മരണവും


ന്യുഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ്. ഞായറാഴ്ച വൈകിട്ട് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 53,009 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 1,113 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 29,934,361 ആയി. 388,164 പേര്‍ ഇതുവരെ മരിച്ചു. 

അമേരിക്കയില്‍ 34,402,055 പേര്‍ രോഗികളായപ്പോള്‍ 617,109പേര്‍ മരിച്ചു. ബ്രസീലില്‍ 17,883,750 പേര്‍ക്ക് കോവിഡ് ബാധിച്ചു. 500,868 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,757,311 പേരിലേക്ക് കോവിഡ് എത്തി. 110,738 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,370,299 പേര്‍ കോവിഡ് പോസിറ്റീവ് ആയി. 49,185 പേര്‍ മരിച്ചു. 

ലോകത്താകെ 179,145,763 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,879,304 പേര്‍ മരണമടഞ്ഞു. 11,579,157 പേര്‍ ചികിത്സയിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക