Image

പിആര്‍ഒ നിയമനം ; വീണാ ജോര്‍ജിനെ സിപിഎം തടഞ്ഞു

ജോബിന്‍സ് തോമസ് Published on 21 June, 2021
പിആര്‍ഒ നിയമനം ;  വീണാ ജോര്‍ജിനെ സിപിഎം തടഞ്ഞു
മുന്‍ സഹപ്രവര്‍ത്തകയെ പിആര്‍ഒ ആയി നിയമിക്കാനുള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രമം സിപിഎം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ വ്യക്തിയുടെ ആര്‍എംപി ബന്ധമാണ് സിപിഎം വിഷയത്തില്‍ ഇടപെടാന്‍ കാരണമായത്്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഇടപെടല്‍. 

ആറന്‍മുളയില്‍ മത്സരിക്കുമ്പോള്‍ വീണയ്ക്കുവേണ്ടി ഇവര്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിരുന്നു. മന്ത്രിയായശേഷവും ഇവരെ തന്നെ നിലനിര്‍ത്താന്‍ വീണ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആര്‍എംപി കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും പരാതി ഉയരുകയായിരുന്നു. 

ഇതോടെയാണ് വീണയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്. ആര്‍എംപിയുമായി ബന്ധമുള്ളയാള്‍ മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് കോഴിക്കോട് ജില്ലാ സിപിഎം നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. പാര്‍ട്ടി അറിയാതെ തീരുമാനമെടുക്കെരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

വീണ ജോര്‍ജിന് പാര്‍ട്ടി സംസ്താന സമിതിയംഗത്തെയാണ് പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ മന്ത്രിമാര്‍ക്ക് ഒരു പാചകക്കാരനേയും ഡ്രൈവറേയും മാത്രമാണ് സ്വന്തം നിലയില്‍ നിയമിക്കാന്‍ അനുവാദമുള്ളത്. എന്നാല്‍ ഇവരുടേയും പാര്‍ട്ടി പശ്ചാത്തലം പരിഗണിക്കുകയും അതാത് ജില്ലാക്കമ്മിറ്റികളില്‍ നിന്നും അനുവാദം വാങ്ങുകയും വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക