Image

മന്ത്രി റിയാസും കോഴിക്കോട് ജില്ലാ നേതൃത്വവും തമ്മില്‍ ഇടയുന്നു

ജോബിന്‍സ് തോമസ് Published on 21 June, 2021
മന്ത്രി റിയാസും കോഴിക്കോട് ജില്ലാ നേതൃത്വവും തമ്മില്‍ ഇടയുന്നു
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ഇടയുന്നതായി റിപ്പോര്‍ട്ടുകള്‍. പൊതുമരാമത്ത് വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിയെടുക്കുന്ന ചില നിലപാടുകളാണ് ഇതിന് കാരണമെന്നാണ് വിവരം.

നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മന്ത്രി നല്‍കിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഇത് കോര്‍പ്പറേഷന്റെ അധികാരപരിധിയിലുള്ള കൈകടത്തലാണെന്നാണ് കോര്‍പ്പറേഷനും ജില്ലാ നേതൃത്വവും പറയുന്നത്. 

സിപിഎം ജില്ലാ നേതാക്കളുടെ  അടുപ്പക്കാര്‍ക്കാണ് നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തിലൊരാള്‍ നിര്‍മ്മിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മന്ത്രി ഇടപെട്ട് പൊളിച്ചുമാറ്റിയിരുന്നു. ഓവു ചാല്‍ നിര്‍മ്മാണത്തിന് തടസ്സമാകുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 

പാര്‍ട്ടിയില്‍ മന്ത്രിക്കെതിരെ അടക്കം പറച്ചിലുകള്‍ നടക്കുമ്പോഴും ആരും പരസ്യപ്രതിഷേധത്തിന് മുതിരുന്നില്ല. എന്നാല്‍ വിഷയം കോര്‍പ്പറേഷന്‍ യോഗത്തില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തന്റെ നിലപാടില്‍ മന്ത്രിയും ഉറച്ചു നില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക