Image

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

Published on 21 June, 2021
അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെ ശ്രദ്ധേയനായ യുവനടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെ തന്നെയായിരുന്നു അര്‍ജുന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും ശ്രദ്ധ നേടി. ഷൈലോക്ക്, മിസ്റ്റര്‍ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക