Image

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

Published on 21 June, 2021
'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി
25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒറ്റ്. കുഞ്ചാക്കോബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. അരവിന്ദ് സ്വാമിയുടെ പിറന്നാള്‍ ദിവസം ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'ട്രെയിന്‍' എന്ന സിനിമയിലൂടെ പ്രശസ്തനായായ ഫെല്ലിനി ടി പിയാണ്. 'രണ്ടകം' എന്ന പേരിലാണ് ചിത്രം തമിഴില്‍ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കൂടാതെ ബോളിവുഡ് താരം ജാക്കി ഷ്രോഫും, തെലുങ്ക് താരം ഈഷാ റെബ്ബയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് സിനിമ ആന്‍ഡ് സിനിഹോളിക്സിന്റെ ബാനറില്‍ ആര്യ, ഷാജി എന്നിവരാന്‍ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത് എസ് സജീവ് ആണ്. 1996ല്‍ പുറത്തിറങ്ങിയ 'ദേവരാഗ'മായിരുന്നു അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിച്ച അവസാന സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക