Image

കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ ആസൂത്രിത നീക്കമെന്ന് വി.മുരളീധരന്‍

Published on 21 June, 2021
കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ ആസൂത്രിത നീക്കമെന്ന് വി.മുരളീധരന്‍


ന്യൂഡല്‍ഹി: സംസ്ഥാനത്ത് കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ദരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക്  നല്‍കാന്‍ കേന്ദ്രം അനുവദിച്ച 596. 65 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗശൂന്യമായെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു. 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലോക്ഡൗണില്‍ ദുരിതത്തിലായ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനത്തിന്റെ അനാസ്ഥയാല്‍ പാഴായത്. 

പാവപ്പെട്ട ജനങ്ങള്‍ കോവിഡ് കാലത്ത് ദുരിതത്തില്‍ കഴിയുമ്പോള്‍ ഭക്ഷ്യധാന്യങ്ജള്‍ നശിപ്പിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ന്ത്രേി പറഞ്ഞു. സാധാരണ ജനവിഭാഗങ്ങള്‍ക്ക  ലഭിക്കേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ട് ഗുണഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെടുന്നത്. പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന്‍ മിഷനും കേരളത്തില്‍ അര്‍ഹതയുളള കുടുംബങ്ങളില്‍ എത്തുനില്ലെന്ന് ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക