Image

സുധാകരനോട് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സി.പി.എം; എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലെന്ന് വിജയരാഘവന്‍

Published on 21 June, 2021
 സുധാകരനോട് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സി.പി.എം; എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലെന്ന് വിജയരാഘവന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സി.പി.എം. സുധാകരന്റെ പരാമര്‍ശത്തിന് എല്ലാ ദിവസവും മറുപടി പറയേണ്ടതില്ല. കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്തത് പറഞ്ഞപ്പോഴാണ് മറുപടി നല്‍കിയത്. അതോടുകൂടി അത് അവസാനിപ്പിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ കടന്നാക്രമണം പ്രതിരോധിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തെത്തിയെങ്കിലും സുധാകരന്‍ കൂടുതല്‍ ശക്തമായി വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് സി.പി.എമ്മിന്റെ പിന്‍മാറ്റം. കോവിഡ് മഹാമാരിയിലും മരംമുറി കേസിലും ശ്രദ്ധതിരിക്കുന്ന ഇത്തരം ആരോപണ പ്രത്യാരോപണങ്ങളില്‍ വിയോജിപ്പുമായി മുസ്ലീം ലീഗും കോണ്‍ഗ്രസിനെ ഒരു വിഭാഗം നേതാക്കളും രംഗത്തെത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക