Image

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published on 21 June, 2021
 നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു


നയാഗ്ര: നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.നയാഗ്ര ഫാള്‍സിലെ ഫയര്‍മെന്‍സ് പാര്‍ക്കില്‍ കോവിഡ് നിയത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍, മത്സര ജേതാക്കള്‍ക്ക് നിശ്ചിത സമയം നല്‍കി ചടങ്ങിനെത്തിയവരുടെ എണ്ണം ക്രമീകരിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്.

ഇന്‍ഡോര്‍ ലൈറ്റിംഗ് മത്സരത്തിന്റെ ജേതാക്കളായ ജോര്‍ജൂസും കുടുംബവും, രണ്ടാം സ്ഥാനക്കാരായ രാജേഷും കുടുംബവും, മൂന്നാം സ്ഥാനക്കാരായ സഞ്ജുവും കുടുംബവും സമ്മാനങ്ങള്‍ ഏറ്റു വാങ്ങി. ഔട്ട് ഡോര്‍ ലൈറ്റിംഗ് കോംപെറ്റീഷനില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലഭിച്ച ഡേവിഡ്, സണ്ണി, മോന്‍സി എന്നിവരുടെ കുടുംബങ്ങളും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഏറ്റവും അധികം പ്രചാരം ലഭിച്ച ലൈറ്റിംഗിനുള്ള സോഷ്യല്‍ മീഡിയ ചാമ്പ്യന്‍ എന്ന സമ്മാനം രാജേഷ്-നിഷ എന്നിവരുടെ കുടുംബം ഏറ്റുവാങ്ങി.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിയായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങില്‍ നടന്നു. സബ് ജൂനിയര്‍ വിഭാഗത്തില്‍ വിജയികളായ, എലീന കെ, ലിയോണ റോബിന്‍, ഹാസല്‍ ജേക്കബ് എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ ജോസ് ജെയിംസ്, ജൂവല്‍ ഷാജിമോന്‍, ആഞ്ജലീന ജോസഫ്, സീനിയര്‍ വിഭാഗത്തില്‍ വിജയികളായ ഷിന്‍ജു ജെയിംസ്, ബിന്‍സ് ടോംസ്, മിനി ബൈജു എന്നിവരും ചടങ്ങില്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. കളറിംഗ് മത്സരത്തിലെ സോഷ്യല്‍ മീഡിയ ചാമ്പ്യനായ ആന്‍ഡ്രിയ ഡിന്നിയും ഫയര്‍മാന്‍സ് പാര്‍ക്കില്‍ സമ്മാനം ഏറ്റു വാങ്ങി. ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിക്കാണ് ഇരു പരിപാടികളും സംഘടിപ്പിച്ചതെങ്കിലും, കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ സമ്മാനദാനം വൈകുകയായിരുന്നു.


പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കോവിഡ് 19 രോഗത്തിന്റെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി, നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതിയുടെ കീഴില്‍, സഹായത്തിനൊരു സവാരി എന്ന പേരില്‍ സൈക്കിള്‍ സവാരി സംഘടിപ്പിക്കും. നയാഗ്ര ഫാള്‍സ് മുതല്‍ ഫോര്‍ട്ട് ഏറി വരെ 50 കിലോമീറ്ററെര്‍ ദൂരത്തിലാണ് സവാരി സംഘടിപ്പിച്ചിരിക്കിന്നത്. ജൂലൈ 31നാണു പിക്‌നിക് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗഭീതി പൂര്‍ണമായി ഒഴിയുന്ന സാഹചര്യത്തില്‍ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി ആലോചിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് : ആസാദ് ജയന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക