Image

ഇന്ത്യയൊഴികെ മൂന്നാം രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കുന്നു

Published on 21 June, 2021
 ഇന്ത്യയൊഴികെ മൂന്നാം രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കുന്നു


ബെര്‍ലിന്‍: വാക്‌സനേഷന്‍ നടത്തിയ യൂറോപ്യന്‍ യൂണിയനിലല്ലാത്ത പൗര·ാര്‍ക്ക,് മൂന്നാം രാജ്യക്കാര്‍ക്ക് ഉടന്‍ ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ കഴിയും. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്, കോവിഡിനെതിരെ പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയാല്‍ ജൂണ്‍ 25 മുതല്‍ ജര്‍മ്മനിയിലേക്ക് പ്രവേശനം സാധ്യമാവും. ബിസിനസ് യാത്രക്കാര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ അല്ലെങ്കില്‍ സന്ദര്‍ശകര്‍ക്കാണ് അവസരമുണ്ടാവുക. മൂന്നാം രാജ്യങ്ങിലെ പൗര·ാര്‍ക്ക് നിലവില്‍ അസാധാരണമായ കേസുകളില്‍ മാത്രമേ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ജൂലൈ 28 വരെ നീട്ടിയിരുന്നു.

കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ജര്‍മ്മനി, വീണ്ടും യാത്രാ വിലക്കുകള്‍ നീട്ടി. മെയ് 13 മുതല്‍ പ്രാബല്യത്തില്‍ വന്ന കൊറോണ വൈറസ് എന്‍ട്രി റെഗുലേഷന്‍സ് സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് ജൂലൈ 28 വരെയാണ് ഇപ്പോള്‍ നീട്ടിയിരിയ്ക്കുന്നത്. വിലക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. വൈറസ് വേരിയന്റ് ഡെല്‍റ്റയുടെ ഉറവിടമായ ഇന്ത്യക്ക് ജൂലൈ 28 വരെയാണ് ജര്‍മനി യാത്രാവിലക്ക് നീട്ടിയത്.

എന്നാല്‍ അമേരിക്ക, ഏഴ് മൂന്നാം രാജ്യങ്ങള്‍ക്കുമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ എടുത്തുകളയും. വൈറസ് വേരിയന്റ് ഡെല്‍റ്റ കൂടുതലുള്ള ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഇപ്പോഴും വിലക്ക് തുടരുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വീണ്ടും എളുപ്പത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനം കൈയ്യാളുന്ന പോര്‍ച്ചുഗല്‍ ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യം എന്നതിന്റെ പേരിലാണ് ഈ നടപടി.

കൊറോണ പാന്‍ഡെമിക് കാരണം ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സമ്മതിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്കും ഇത് ബാധകമാണ്. എന്നിരുന്നാലും, അംഗരാജ്യങ്ങള്‍ക്ക് ഇപ്പോഴും നെഗറ്റീവ് കൊറോണ ടെസ്‌ററുകള്‍ അല്ലെങ്കില്‍ ക്വാറന്ൈറന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മിക്ക മൂന്നാം രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വഴി മെയ് തുടക്കത്തില്‍ തന്നെ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനവും ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്നതുമായ പോര്‍ച്ചുഗല്‍ പുതിയ ദുരിതാശ്വാസത്തിനായി പ്രചാരണം നടത്തിയിരുന്നു.

കൊറോണ സാഹചര്യം കാരണം ഇതുവരെ എട്ട് രാജ്യങ്ങളെ മാത്രമേ പ്രവേശന നിരോധന ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഓസ്‌ട്രേലിയ, ഇസ്രായേല്‍, ജപ്പാന്‍, ന്യൂസിലാന്‍ഡ്, റുവാണ്ട, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്.

മെയ് പകുതിയോടെ, യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ നിയന്ത്രണങ്ങളുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മതിച്ചിരുന്നു. പ്രവേശന നിരോധനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിധി ഒരു ലക്ഷം നിവാസികള്‍ക്ക് 25 കേസുകളില്‍ നിന്ന് 14 ദിവസത്തിനുള്ളില്‍ 75 ആയി ഉയര്‍ത്തി. എന്നാല്‍ പുനര്‍നിര്‍ണയം പാന്‍ഡെമിക് മൂലം യൂറോപ്യന്‍ ഷെങ്കന്‍ പ്രദേശത്തുനിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിരോധനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ ജൂണ്‍ 25 മുതല്‍, അത്തരം രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് ചില വ്യവസ്ഥകളില്‍ സന്ദര്‍ശന യാത്രകള്‍, ടൂറിസ്റ്റ് എന്‍ട്രികള്‍ എന്നിവ പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയും. ജര്‍മന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂണ്‍ 18 ലെ അറിയിപ്പ് പ്രകാരം വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ജര്‍മനിയിലേയ്ക്ക് വരാമെന്നു ശരി വെയ്ക്കുന്നണ്ടങ്കിലും ഡെല്‍റ്റ വേരിയന്റ് പ്രദേശമായ ഇന്‍ഡ്യ ഇപ്പോഴു ജര്‍മനിയുടെ നിരോധന പട്ടികയില്‍ ഉണ്ടെന്നതിനാല്‍ വാക്‌സിനെടുത്താലും വിദ്യാര്‍ഥികള്‍ക്കും മറ്റു വിസാ കാറ്റഗറിക്കാര്‍ക്കും ജൂണ്‍ 25 ന്റെ ഇളവില്‍ വരാനാവില്ല. വൈറസ് മ്യൂട്ടേഷനുകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ നിരോധനം നിലവിലുണ്ട്.

ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ രോഗികളുടെ എണ്ണം 1076 ആണ്. മരിച്ചവരുടെ എണ്ണം 91. റോബര്‍ട്ട് കോച്ച് ഇന്‍സ്‌ററിറ്റിയൂട്ടിന്റെ കണക്കു പ്രകാരം കോവിഡ് സംഭവ നിരക്ക് 10.3 രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക