Image

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

Published on 21 June, 2021
ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

ന്യു യോർക്ക്: ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യു യോർക്കിൽ  ഇന്ന്  (ചൊവ്വ) നടക്കുന്ന ഇലക്ഷനിൽ  മേയർ സ്ഥാനാർത്ഥികൾ തമ്മിൽ ചെളി വാരിയെറിയാലും വർഗീയ ആരോപണങ്ങളും ഉയർന്നു.

മുന്നിൽ നിൽക്കുന്ന നാല് സ്ഥാനാർഥികളിൽ മുൻ  സാനിറ്റേഷൻ കമ്മീഷണർ കാതറിൻ ഗാർസിയ, ചൈനീസ് വംശജൻ ആൻഡ്രു യംഗ് എന്നിവർ ഇപ്പോൾ പരസ്പരം സഹകരിക്കുന്നു. ഇരുവരും ഒന്നിച്ച് പ്രചാരണവും നടത്തുന്നു. ഇത്തവണ ന റാങ്ക്ഡ് ചോയ്‌സ് ആയതിനാൽ ഒന്നലധികം  പേർക്ക് വോട്ട് ചെയ്യാം. തന്റെ അനുചരർ രണ്ടാമത്തെ ചോയിസ് ആയി ഗാർസിയ്ക്കു വോട്ട് ചെയ്യണമെന്ന് യാംഗ്‌ പറഞ്ഞു. തുടക്കം മുതൽ ഗാർസ്യയുടെ ഭരണ  മികവിനെ യാംഗ് പുകഴ്ത്തി പറഞ്ഞിരുന്നു.

എന്നാൽ ഈ കൂട്ടുകെട്ട് കറുത്തവരുടെ വോട്ട്  നിർവീര്യമാക്കാനുള്ള അടവാണെന്നു ഫ്രണ്ട് റണ്ണർ ബ്രൂക്ലിൻ ബോറോ പ്രസിഡന്റ് എറിക് ആഡംസ് ആരോപിച്ചു. ഇത് വോട്ടിംഗ് അടിച്ചമർത്തുന്നതിനു തുല്യമാണെന്ന് അദ്ദേഹത്തിന്റെ അനുയായികളും ആരോപിക്കുന്നു. യാംഗ് ഒരു ഫ്രോഡും നുണയനുമാണെന്നും ആഡംസ് ആരോപിച്ചു.

എന്നാൽ അതിൽ അർത്ഥമില്ലെന്ന് യാംഗ് പറയുന്നു. റാങ്കിംഗ് ചോയിസ് ആയതിനാൽ തോൽക്കുന്ന പക്ഷം ആഡംസ് ഫലം അഗീകരിക്കില്ല എന്ന ആരോപണവും ഉയർന്നു. എന്നാൽ ഫലം അംഗീകരിക്കുമെന്ന് ആഡംസ്  ചർച്ചയിൽ പറഞ്ഞത് യാംഗ് ചൂണ്ടിക്കാട്ടി.

മറ്റൊരു മുൻനിര സ്ഥാനാർത്ഥിയും ആഫ്രിക്കൻ അമേരിക്കനുമായ മായാ വൈലിയും   യാംഗ്-ഗാർസിയ കൂട്ട്കെട്ട് കറുത്തവരുടെ വോട്ട് നിർവീര്യമാക്കാനല്ല എന്ന് പറഞ്ഞു. അതൊന്നും ന്യു യോർക്കിൽ നടക്കില്ല.

ഇതേ സമയം, ഗാർസിയ്ക്കനുകൂലമായി ഡെയ്‌ലി ന്യുസ് വീണ്ടും രംഗത്തു വന്നു. പതിനായിരം  പേരെ  അവർ സൂപ്പർവൈസ് ചെയ്തിരുന്നത് പത്രം ചൂണ്ടിക്കാട്ടി. പടിപടിയായി ഉയർന്നു വരികയായിരുന്നു അവർ.

ആഡംസ് ആകട്ടെ ബ്രൂക്ലിൻ ബോറോയിൽ 67 പേരെയാണ് സൂപ്പർവൈസ് ചെയ്യുന്നത്. സെനറ്റർ എന്ന നിലയിലും പോലീസ് ക്യാപ്ടൻ എന്ന നിലയിലും കാര്യമായ സൂപ്പർവൈസറി അനുഭവം ഇല്ല. യാംഗിന് അത്  തീരെ ഇല്ല. മായ വൈലിയും ചുരുക്കം പേരെ മാത്രമേ സൂപ്പർവൈസ് ചെയ്തിട്ടുള്ളു. മൂന്ന് ലക്ഷം ജോലിക്കാരുള്ള സിറ്റിയിൽ സൂപ്പർവൈസർ ആയി നല്ല പരിചയമുള്ള ഗാര്സിയ തന്നെയാണ്  നല്ലതെന്ന് പത്രം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക