Image

സിപിഎമ്മിന്റെ പിന്‍മാറ്റം പരാജയമെന്ന് സൈബര്‍ കോണ്‍ഗ്രസുകാര്‍

ജോബിന്‍സ് തോമസ് Published on 22 June, 2021
സിപിഎമ്മിന്റെ പിന്‍മാറ്റം പരാജയമെന്ന് സൈബര്‍ കോണ്‍ഗ്രസുകാര്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ചര്‍ച്ചയായ വിഷയങ്ങളിലൊന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്‌പോര് . ആരോപണങ്ങളും മറുപടികളുമായി രണ്ടുപേരും മുന്നോട്ടു പോകവെ ആദ്യം വെടി നിര്‍ത്തിയത് സിപിഎം തന്നെയാണ് .

 ഇനി സുധാകരന് മറുപടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനായിരുന്നു പറഞ്ഞത്. സുധാകരന്റെ പരാമര്‍ശത്തിന് എല്ലാ ദിവസവും മറുപടി പറയേണ്ടതില്ല. കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്തത് പറഞ്ഞപ്പോഴാണ് മറുപടി നല്‍കിയത്. അതോടുകൂടി അത് അവസാനിപ്പിച്ചുവെന്നുവാണ് വിജയരാഘവന്‍ പറഞ്ഞത്.

എന്നാല്‍ വിജയരാഘവന്റെ പ്രസ്താവന സുധാകരനെ പേടിച്ചുള്ള പിന്‍മാറ്റമാണെന്നാണ് ഇപ്പോള്‍ സൈബര്‍ കോണ്‍ഗ്രസുകാരുടെ പ്രചരണം. സുധാകരന് മറുപടിയില്ലാതെ വന്നപ്പോളാണ് ഇനി മറുപടിയില്ല എന്ന തീരുമാനത്തിലേയ്ക്ക് സിപിഎം എത്തിയതെന്നും ഇവര്‍ പരിഹസിക്കുന്നു. 

കോണ്‍ഗ്രസിലെ സുധാകരന്‍ അനുകൂലികള്‍ വലിയ പ്രചരണമാണ് ഇതിന് നല്‍കുന്നത്. എന്നാല്‍ സുധാകരനെപ്പോലൊരാള്‍ക്ക് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കില്ലാത്തതിനാലാണ് ഇങ്ങനെയൊരു നിലപാടെന്നും സുധാകരന്‍ മറുപടിയര്‍ഹിക്കുന്നില്ലെന്നുമാണ് സൈബര്‍ ഇടങ്ങളിലെ ഇടത് അനുകൂലികളുടെ പ്രചാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക