Image

താന്‍ വിസ്മയയെ മര്‍ദ്ദിച്ചിരുന്നെന്ന് കിരണിന്റെ മൊഴി

ജോബിന്‍സ് തോമസ് Published on 22 June, 2021
താന്‍ വിസ്മയയെ മര്‍ദ്ദിച്ചിരുന്നെന്ന് കിരണിന്റെ മൊഴി
കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേദിവസം താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും തിങ്കളാഴ്ച പുലര്‍ച്ചെ വഴക്കുണ്ടായതായും കിരണ്‍ മൊഴി നല്‍കി. ഈ വഴക്കിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി കതകടച്ചുവെന്നും ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് താന്‍ കതക് ചവിട്ടി തുറന്നപ്പോളാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്നും കിരണ്‍ പോലീസിനോട് പറഞ്ഞു. 

വഴക്കുണ്ടായ സമയത്ത് വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞെന്നും എന്നാല്‍ നേരം വെളുത്തിട്ട് പോയാല്‍ മതിയെന്ന് താന്‍ മറുപടിനല്‍കിയെന്നും കിരണ്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ടാണ് വഴക്ക് പരിഹരിച്ചതെന്നും കിരണ്‍ പറഞ്ഞു. വിസ്മയയുടെ വീട്ടില്‍ നിന്നും ലഭിച്ച കാറിനെച്ചൊല്ലി മിക്കപ്പോഴും വഴക്കുണ്ടാകുമായിരുന്നെന്നും മുമ്പ് താന്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പോലീസിനോട് സമ്മതിച്ചു. 

വിസ്മയയുടെ ബന്ധുക്കള്‍ പുറത്തുവിട്ട മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെയുണ്ടായതാണെന്നും കിരണ്‍ പറഞ്ഞു. ഗാര്‍ഹീകപീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസെടുക്കുക. കിരണ്‍ മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ്.

ഇതിനിടെ കിരണിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ . സസ്‌പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്റെ പുരോഗതിക്കനുസരിച്ച് ഇയാളെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. 

കിരണിന്റെ യൂണിഫോമിലുള്ള ഫോട്ടോയും ഒദ്യോഗിക വാഹനത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് മോട്ടോര്‍വാഹനവകുപ്പിന് തന്നെ നാണക്കോടാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കിരണിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇതൊരു ക്യാപയ്‌നായിത്തന്നെ മാറിക്കഴിഞ്ഞു.


Join WhatsApp News
JACOB 2021-06-22 12:06:48
He is a coward without any good character. He is a scum. Sad ending of a beautiful bride because of the greed of her husband.
Sudhir Panikkaveetil 2021-06-22 13:53:41
ഇനിമുതൽ സ്ത്രീധനത്തിനുപകരം വയാഗ്ര ഗുളികകൾ നൽകുക. ഷണ്ഡന്മാരാണ് സ്ത്രീകളെ കൊല്ലുന്നത്. പുരുഷത്വമില്ലാതെ സ്ത്രീയുടെയ് മുമ്പിൽ നാണംകെടുന്നവൻ അവളെ ബെൽറ്റ് ഊരി അടിക്കുന്നു, കൊല്ലുന്നു . പിന്നെ ചെയ്യേണ്ടത് രാമായണത്തിലെ സീതയെ പബ്ലിക്കായി കഴുവേറ്റുക. അവരെ സൃഷ്ടിച്ച ആ എം സി പി വാല്മീകിയെയും കഴുവേറ്റുക. ഭാരതത്തിലെ പെൺകുട്ടികൾ രക്ഷപ്പെടും. മേല്പറഞ്ഞ രണ്ടാളുകളാണ് സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
സ്ത്രീശബ്ദം 2021-06-23 13:28:05
വിസ്മയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അതോടൊപ്പം ഓരോ പുരുഷനും സ്ത്രീകളോട്. പ്രത്യേകിച്ച് ഭാര്യമാരോട് പെരുമാറുന്ന രീതി വിലയിരുത്തേണ്ടതാണ്. ശാരീരിക പീഡനംപോലെ ക്രൂരമാണ് മാനസിക പീഡനം. അമേരിക്കയിലെ മലയാളികളുടെ ഉദ്ധാരണത്തിന് വേണ്ടി നെട്ടോട്ടം ഓടുന്ന അച്ചായന്മാരും ചേട്ടന്മാരും, ഇക്കാമാരും മേൽപ്പറഞ്ഞ പീഡനങ്ങളിൽ പങ്കാളികാളാണ്. മിക്കവാറും സ്ത്രീകൾ ജോലി ചെയ്യുന്നവരും , കുഞ്ഞുങ്ങളുടെ വളർച്ച , വിദ്യാഭ്യാസം തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നവരുമാണ്. അച്ചയന്മാർക്കും ചേട്ടന്മാർക്കും അതിൽ പങ്കില്ല .കൂടുതൽ സമയവും നാട് നന്നാക്കലാണ് അല്ലെങ്കിൽ പള്ളി അതുമല്ലെങ്കിൽ സ്ത്രീകളെ അകറ്റി നിറുത്തി ശബരിമല എങ്ങനെ പരിശുദ്ധമാക്കാം എന്ന് ചിന്തിക്കന്നവരാണ്. മുസ്‌ലിങ്ങളുടെ കാര്യം പിന്നെ പറഞ്ഞിട്ട് കാര്യമില്ല . സ്ത്രീകളെ കറുത്ത തുണിയിൽ പൊതിഞ്ഞു കെട്ടി കണ്ണിന്റ അവിടെയും മൂക്കിന്റെ അവിടെയും കിഴുത്ത ഇട്ട് വച്ചിരിക്കുകയാണ്. സ്ത്രീയെ ഉപകരണമായും, പൈസ ഉണ്ടാക്കാനുള്ള യന്ത്രമായും ഉപയോഗിക്കുന്നത് നിറുത്തുക. വീട് നന്നാക്കിയിട്ട് നാട് നന്നാക്കുക . കുക്കിങ് , തുണി അലക്ക്, vacuum ക്ലീനിങ് , ബാത്ത് റൂം കഴുകൽ ഇവയിൽ അവരെ സഹായിക്കുക. പണം പണം എന്ന ആർത്തി കുറയ്ക്കുക . നാം കാണിക്കുന്നതിന്റ പത്തിരട്ടി നമ്മളുടെ സന്തതികൾ കാണിക്കും എന്ന് തിരിച്ചറിയുക . നല്ലത് ചെയ്താൽ നല്ലത് . നീയൊക്കെ കള്ളു കുടിച്ചാടിയാൽ നിന്റ സന്തതികൾ കള്ളും കഞ്ചാവും അടിച്ചാടും എന്നോർക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക