Image

പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

ജോബിന്‍സ് തോമസ് Published on 22 June, 2021
പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം വിഴിഞ്ഞത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പയറ്റുവിളയിലെ വീട്ടില്‍ വെച്ചാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അര്‍ച്ചനയുടേയും സുരേക്ഷിന്റേയും പ്രണയവിവാഹമായിരുന്നു. അര്‍ച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. പയറ്റുവിളയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 

ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേയാണ് തിരുവനന്തപുരത്തു നിന്നും അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുടെ മരണവാര്‍ത്തയെത്തുന്നത്. സംഭവത്തിലെ ദുരൂഹത സംബന്ധിച്ചാണ് പോലീസിന്റെ അന്വേഷണം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക