Image

ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി

ജോബിന്‍സ് തോമസ് Published on 22 June, 2021
ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിള്‍ ക്രൂരമായി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ലക്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഖേരി ജില്ലയിലെ ഒരു കരിമ്പു പാടത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി പഡനത്തിനിരയായിട്ടുണ്ടെന്ന സംശയത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

രാവിലെ മുത്തശ്ശിക്കൊപ്പം ആടുമേയ്ക്കാന്‍ പോയ കുട്ടി ഉച്ചക്ക് വീട്ടിലേയ്ക്ക് പോവുകയാണെന്നും പറഞ്ഞ് അവിടെ നിന്നും പോന്നു. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടി വീട്ടില്‍ എത്തിയില്ല. അടുത്തുള്ള കല്ല്യാണവീട്ടില്‍ പോയതാണെന്ന ധാരണയില്‍ അവിടെയും അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

കാലുകള്‍ കെട്ടിയ നിലയില്‍ ചുറ്റും രക്തം വാര്‍ന്നായിരുന്നു മൃതദേഹം കിടന്നിരുന്നത്. എട്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . എന്നാല്‍ ബലാത്സംഘം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക