Image

സ്പീക്കർ സ്ഥാനത്തേക്ക് താൻ വരുമെന്നത് അഭ്യൂഹം മാത്രം : ട്രംപ് 

Published on 22 June, 2021
സ്പീക്കർ സ്ഥാനത്തേക്ക് താൻ വരുമെന്നത് അഭ്യൂഹം മാത്രം : ട്രംപ് 

വാഷിംഗ്ടൺ:  2022 ൽ നടക്കാനിരിക്കുന്ന ഹൗസ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ താൻ മത്സരിക്കുമെന്നുള്ള അഭ്യൂഹം അറിയുന്നുണ്ടെന്ന്  മുൻ പ്രസിഡന്റ് ഡൊണാൾഡ്
ട്രംപ്  തിങ്കളാഴ്ച പറഞ്ഞു. എന്നാൽ,  താൻ അങ്ങനൊരു കാര്യം പരിഗണിക്കുന്നില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.
 2024 ൽ നടക്കാനിരിക്കുന്ന അടുത്ത പ്രസിഡൻഷ്യൽ  തിരഞ്ഞെടുപ്പിന് മുന്നോടിയായി  അമേരിക്കൻ രാഷ്ട്രീയ ഭൂപടത്തിൽ ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ട് വമ്പൻ 
 തിരിച്ചു വരവ് നടത്താൻ താൽപ്പര്യമുണ്ടെന്ന് ജൂൺ തുടക്കത്തിൽ മറ്റൊരു അഭിമുഖത്തിൽ ട്രംപ്  തന്നെയാണ് പറഞ്ഞത്.
ഹൗസ് മൈനോറിറ്റി ലീഡർ കെവിൻ മക്കാർത്തിയുമായി അടുത്ത ബന്ധം പുലർത്തുന്ന  മുൻ അമേരിക്കൻ പ്രസിഡന്റ്, 2022 അവസാന പാദത്തിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക്  ഭൂരിപക്ഷം തിരിച്ചുപിടിക്കാനാകുമെന്നും  അടുത്ത സ്പീക്കർ സ്ഥാനത്തേക്ക് ഏറെ സാധ്യത മക്കാർത്തിക്കാണെന്നും അഭിപ്രായപ്പെട്ടു, 
ശനിയാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്പീക്കർ ചെയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപ് ആലോചിക്കുന്നുണ്ടെന്ന് മക്കാർത്തി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക