Image

പതനം (കവിത: സന്ധ്യ എം)

Published on 23 June, 2021
പതനം (കവിത: സന്ധ്യ എം)
താങ്ങി നിന്ന മണ്ണിന്റെ പരുവം തെറ്റുന്നത്
കാലിന് തളർച്ച തന്നെ തോന്നിക്കും

ചുറ്റും നിറവും മണവും രുചിയും മാറുമ്പോൾ
ഭയം വന്നു നിറഞ്ഞു കണ്ണിൽ ഇരുട്ടു കയറും

കാലാകാലങ്ങളായി ചങ്ങല കണ്ണി പോലെ
കൈമാറി വന്നത് പെട്ടെന്ന് പൊട്ടുപ്പോൾ

പതറി പരിഭ്രമിച്ച് നിലത്തു വിണ് ഉരുളും മനം
മനസ്സിൻ  പരുവം  പൊട്ടിച്ചിതറിടുന്നു

പഴയ നിലയിൽ പിടിക്കാൻ പത്തിവിടർത്തി
അതിശൗര്യത്തിൽ ചീറും മനം മാറ്റം താങ്ങില്ല

ക്രമേണ ക്രമേണ അല്ലാതെ  പുഴുത് എറിയാൻ
പറ്റാത്ത അനേകമുണ്ട് മനസ്സിൽ ആഴത്തിൽ

ചുറ്റും പയ്യെപ്പയ്യെ മാറ്റം നനച്ച് മെല്ലെ വേര്
അടർത്തി എടുത്തിടെണ്ടതാണ് പലതും

അറിവുകൊണ്ട് മാറ്റത്തിനായി നനയ്ക്കാതെ
അടത്തിയതെല്ലാം പോയകാലംകണ്ടിരിക്കുന്നു

കലഹം നാശം കണ്ണുനീരിൽ പതിക്കും
 പരുവം തെറ്റിയ മണ്ണിലെ ചെളിക്കുണ്ടിൽ പതനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക