Image

ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

Published on 23 June, 2021
ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം
ന്യു യോർക്ക്: സിറ്റി മേയർ ഇലക്ഷനിൽ പ്രതീക്ഷിച്ച പോലെ ബ്രുക് ലിൻ  ബോറോ പ്രസിഡന്റ് എറിക് ആഡംസ് മുന്നിൽ. 88  ശതമാനം വോട്ട് എണ്ണിയപ്പോൾ ആഡംസിനു 227,062 (31%)  വോട്ട് കിട്ടി.

പ്രോഗ്രസീവ് സ്ഥാനാർഥി മായ വൈലി രണ്ടാമതെത്തി. 161,266 വോട്ട് (22%) കോൺഗ്രസ് വുമൺ എ.ഓ.സി.യുടെ എൻഡോഴ്സ്മെന്റ് കൊണ്ടാണ് വൈലി രണ്ടാം  സ്ഥാനത് എത്തുന്നത്. 

മുൻ സാനിറ്റേഷൻ കമ്മീഷണർ കത്രിന ഗാർസിയ 147,361 വോട്ട് നേടി. (20.1%) 

നാലാം സ്ഥാനത്തു വന്ന ആൻഡ്രു യംഗ്‌ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ യാംഗ് കാതറിൻ ഗാർസിയ്ക്കു പിന്തുണ റിയിച്ചിരുന്നു. യാംഗിന് 85,664 വോട്ട് 11.7%

റാങ്ക്ഡ് ചോയിസ് ആയതിനാൽ അന്തിമ  ഫലം അടുത്ത മാസം പ്രതീക്ഷിച്ചാൽ മതി.  ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ സെക്കൻഡ്, തേർഡ് ചോയിസ് വോട്ടുകൾ എണ്ണുമ്പോൾ പിന്നോക്കം പോകുന്നതിനും സാധ്യതയുണ്ട്.

 
Eric Adams 227,062 31%
 
Maya Wiley 161,266 22%
 
Kathryn Garcia 147,361 20.1%
 
Andrew Yang 85,664 11.7%
 
Scott Stringer 37,773 5.2%
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക