Image

വിസ്മയയുടേയത് കൊലപാതകമോ ?

ജോബിന്‍സ് തോമസ് Published on 23 June, 2021
വിസ്മയയുടേയത് കൊലപാതകമോ ?
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം ശാസ്താംകോട്ട സ്വദേശി വിസ്മയയുടെ മരണം കേരളമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. വിസ്മയയ്ക്കു ശേഷം രണ്ടു പെണ്‍കുട്ടികള്‍ കൂടി മണിക്കൂറുകള്‍ക്കകം സംസ്ഥാനത്ത് ഭര്‍തൃവീട്ടില്‍ മരണപ്പെട്ടതോടെ ഗാര്‍ഹിക പീഡനവും സ്ത്രീധനവും കേരളത്തില്‍ ചര്‍ച്ചായായി മാറിയിരിക്കുകയാണ്. എന്നാല്‍ വിസമയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദമാണ് വിസ്മയയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഇവര് ഇതിനു നിരത്തുന്ന കാരണങ്ങളും നിരവധിയാണ്. 

വിസ്മയയുടെ ശരീരത്തില്‍ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല കാലില്‍ രക്തക്കറക്കണ്ടതും ദുരൂഹമാണെന്ന് ഇവര്‍ പറയുന്നു. വിസ്മയയുടെ ഫോണ്‍ കിരണ്‍ തല്ലിപ്പൊട്ടിച്ചത് തെളിവുനശിപ്പിക്കാനാണെന്നും ഇവര്‍ പറയുന്നു. മരിക്കുന്നതിന്റെ തലേദിവസവും അമ്മയെ വിളിച്ച വിസ്മയ പണം ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യക്കൊരുങ്ങിയിരിക്കുന്ന ഒരള്‍ ഇങ്ങനെ പണം ചോദിക്കുമോ എന്നാണ് ഇവരുടെ സംശയം

മാത്രമല്ല കിരണ്‍ വീട്ടിലില്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേയ്ക്ക് രക്ഷപെടാനും വിസ്മയ പദ്ധതി ഇട്ടിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം ഇങ്ങനെ പ്രതീക്ഷിച്ചിരിക്കുന്ന കുട്ടി മരിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. വിസ്മയയുടെ അച്ഛന്റെ വാക്കുകളാണ് ഏറ്റവും വേദന നല്‍കുന്നത് അദ്ദേഹത്തിന്റെ വാക്കൂകള്‍ ഇങ്ങനെയാണ്

' എന്റെ കുട്ടിയുടെ ഫോട്ടോ കണ്ടിട്ടില്ലേ എന്തു സുന്ദരിയായിരുന്നു അവള്‍. മരിക്കുന്ന സമയത്തും അവളുടെ നഖങ്ങളില്‍ ഭംഗിയായി ക്യൂട്ടക്‌സ് ഇട്ടിരുന്നു. മരിക്കാന്‍ തീരുമാനിച്ചയാള്‍ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല അവളെ കൊന്നതാണ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തീര്‍ത്തത്. 

മാത്രമല്ല മികച്ച എന്‍സിസി കേഡറ്റും പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും മികവിന്റെ പര്യായവുമായിരുന്നു വിസ്മയ സംസ്ഥാന യുവജനോത്സവങ്ങളില്‍ പോലും പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. സംശയരോഗമുണ്ടായിരുന്ന കിരണ്‍ സഹപാഠികളോട് മിണ്ടുന്നതിന് പോലും വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നു. 

ഇന്നാണ് വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതിനുശേഷമെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഐജി ഹര്‍തി അട്ടെല്ലൂരി ഇന്ന് വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക