Image

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

Published on 23 June, 2021
 ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല
ന്യൂയോര്‍ക്ക്: അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും ഒരു മലയാളി ഇതാദ്യമായി ന്യൂയോര്‍ക്ക് സിറ്റി ഒട്ടാകെയുള്ള (സിറ്റി വൈഡ്) സീറ്റില്‍ സ്ഥാനാര്‍ത്ഥിയാണ്. ഡോക്ടറും മാധ്യമ പ്രവര്‍ത്തകയും ചെറുകിട സംരംഭകയും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അസോസിയേറ്റ്  പ്രൊഫസറുമായ ഡോ. ദേവി നമ്പിയാപറമ്പില്‍ ന്യു യോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി മത്സരിക്കുന്നു. റിപ്പബ്ലിക്കാനായ അവര്‍ക്ക് പ്രൈമറിയില്‍ എതിരില്ല.

സിറ്റി കൗണ്‍സിലംഗം ജുമാനെ  വില്യംസ് ആയിരിക്കും നവംബറില്‍ അവരുടെ എതിരാളി എന്ന് കരുതുന്നു.

സി .എന്‍.എന്‍, സി.ബി.എസ്, ഡോ. ഓസ് ഷോ എന്നിവയിലൊക്കെ മെഡിക്കല്‍ വിദഗ്ധയായി രംഗത്തുവരുന്ന ഡോ. ദേവി  പെയിന്‍ മാനേജ്മെന്റിലാണ്  സ്പെഷലൈസ് ചെയ്തിരിക്കുന്നത്.

ഡിസംബറില്‍ കോവിഡ് ബാധ്യതയായിരിക്കെ ദേവി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവിനും രണ്ട് വയസുള്ള മൂത്ത മകള്‍ക്കും കോവിഡ് ആയിരുന്നു. ആ സന്നിഗ്ദ ഘട്ടത്തില്‍ ആശുപത്രിയിലേക്ക് നടന്നു പോയതും വിഷമതകളും മറ്റും അവര്‍ കാമ്പെയിന്‍ വെബ്സൈറ്റില്‍ വിവരിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങളിലൂടെ കടന്നു  പോകുന്ന പൊതുജനത്തിന്റെ വക്താവായും നഗരത്തിന്റെ വികസനത്തിനും മികച്ച നിയമ വാഴ്ചക്കും എല്ലാവരുടെയും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുമെന്നവര്‍ വാഗ്ദാനം ചെയ്യുന്നു.
  
(വിശദമായ അഭിമുഖം പിന്നാലെ)



Join WhatsApp News
Cold Truth 2021-06-23 21:42:01
Such a misleading headline! As if she already got elected as NYC Public Advocate!! It's only the Primary with no other candidate. There is slim to no chance she will get elected in the General Election in November.
നാരായണൻ 2021-06-24 00:53:01
ശ്രീമതി ദേവി നമ്പ്യാ പറമ്പിലിന്ന് എൻ്റെ ആശംസകൾ അവർ നവംബർ ഇലക്ഷൻ ജയിക്കാനാണ് സാധ്യത ' ഒരു ഇൻഡ്യൻവംശജ അമേരിക്കയിൽ ഇലക്ഷന് നിൽക്കുന്ന തന്നെ ഒ ട്ടുംസഹിക്കാകാത്ത ഇൻഡ്യക്കു തന്നെയുണ്ട്അവർ ജയിക്കട്ടെ എന്ന് ആശംസിക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക