Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍ ശനിയാഴ്‌ച; രജിസ്‌ട്രേഷന്‌ ഇനിയും അവസരം

Published on 25 June, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‍ ശനിയാഴ്‌ച; രജിസ്‌ട്രേഷന്‌ ഇനിയും അവസരം
ഹ്യൂസ്റ്റണ്‍: ഈ ശനിയാഴ്‌ച (ജൂണ്‍ 30) തുടങ്ങുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കവേ രജിസ്‌ട്രേഷന്‌ ഇനിയും അവസരമുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

നാലംഗ കുടുംബത്തിന്‌ മുറി, ഭക്ഷണം, കലാപരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവയെല്ലാം സഹിതം 1200 ഡോളര്‍ ആണ്‌ രജിസ്‌ട്രേഷന്‍ തുക.

ഒരാള്‍ മാത്രം വന്നാല്‍ 350 ഡോളര്‍. നാലുപേര്‍ ഒരുമിച്ച്‌ സംഘടിച്ചാല്‍ അവര്‍ക്കും മുറി ലഭ്യമാക്കും. ഒരാള്‍ക്ക്‌ മാത്രമായി മുറി നല്‍കണമെങ്കില്‍ നാലു ദിവസത്തേക്ക്‌ 400-ല്‍പ്പരം ഡോളര്‍ വരുമെന്ന്‌ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ടെക്‌സസില്‍ നിന്നുള്ളവര്‍ക്ക്‌ ഏറെ സൗകര്യപ്രദമായി വാക്ക്‌-ഇന്‍ രജിസ്‌ട്രേഷനുമുണ്ട്‌. എല്ലാ പ്രോഗ്രാമിനും പങ്കെടുക്കാനുള്ള സൗകര്യമടക്കം ഒരു ദിവസം 100 ഡോളറാണ്‌ വാക്ക്‌ ഇന്‍ രജിസ്‌ട്രേഷന്‌ നല്‍കേണ്ടത്‌. ബാങ്ക്വറ്റ്‌ ദിനത്തില്‍ അത്‌ 125 ഡോളര്‍.

ഹോബി എയര്‍പോര്‍ട്ടില്‍ നിന്ന്‌ 20 മിനിറ്റും, ജോര്‍ജ്‌ ബുഷ്‌ എയര്‍പോര്‍ട്ടില്‍ നിന്നും 30 മിനിറ്റ്‌ അകലെയാണ്‌ സമ്മേളനവേദിയായ ക്രൗണ്‍ പ്ലാസ. വിമാനത്തിലെത്തുന്നവര്‍ക്ക്‌ വിശ്രമിക്കാന്‍ എയര്‍പോര്‍ട്ടിനടുത്ത്‌ തന്നെ ഹോട്ടല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. അത്യാവശ്യമൊന്ന്‌ ഫ്രഷ്‌ ആകുമ്പോഴേക്കും ഫൊക്കാനയുടെ ഷട്ടില്‍ വരും സമ്മേളന സ്ഥലത്തേക്ക്‌ കൊണ്ടുപോകാന്‍. എയര്‍പോര്‍ട്ടില്‍ അതിഥികളെ സ്വീകരിക്കാന്‍ വോളണ്ടിയേഴ്‌സ്‌ സദാ ഉണ്ടാകും.

രണ്ടാം ദിവസമാണ്‌ (ഞായര്‍) കേരളീയത്തനിമയുള്ള ഘോഷയാത്ര. 
എല്ലാവരെയും അമ്പരപ്പിച്ച് ചൂടും പുകയും ഉയരുന്ന തെരഞ്ഞെടുപ്പ്‌ രണ്ടാം ദിനമാണ്‌. പ്രസിഡന്റ്‌, സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ എന്തിന്‌ ട്രസ്റ്റി ബോര്‍ഡ്‌ അംഗത്വത്തിനുവരെ മത്സരം ശക്തം.

നാലുദവസവും ഹൃദയഹാരിയായ കലാപരിപാടികള്‍ അരങ്ങേറുന്നു എന്നതാണ്‌ ഇത്തവണത്തെ പുതുമ. അതുപോലെതന്നെ ഭക്ഷണം ലഭ്യമാക്കുന്നുവെന്നതും. അവയ്‌ക്കെല്ലാം തയാറെടുപ്പുകള്‍ ഭംഗിയായി നടക്കുന്നുവെന്ന്‌ ട്രഷറര്‍ ഷാജി ജോണ്‍ പറഞ്ഞു.

ഇനി ഹൂസ്റ്റ
ണ്‍ ഒന്നു ചുറ്റിക്കാണണമെങ്കില്‍ അതിനു ഹോട്ടലില്‍ സൗകര്യമുണ്ട്‌. നാസ, മൂവിംഗ്‌ ഗാര്‍ഡന്‍സ്‌, സമീപ നഗരമായ ഗാല്‍വസ്റ്റന്‍ എന്നിവയൊക്കെ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍. 14 ആശുപത്രികള്‍ ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ഹോസ്‌പിറ്റല്‍ ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററും കാണാന്‍ സൗകര്യമുണ്ട്‌.

വിവരങ്ങള്‍ക്ക്‌: ജി.കെ. പിള്ള (832 277 0234), ബോബി ജേക്കബ്‌
610-331-8257, ഷാജി ജോണ്‍ (832 647 7977), ഏബ്രഹാം ഈപ്പന്‍ (832 541 2456), തോമസ്‌ മാത്യു (713 498 3505).
www.fokanaonline.com
ഫൊക്കാനാ കണ്‍വെന്‍ഷന്‍ ശനിയാഴ്‌ച; രജിസ്‌ട്രേഷന്‌ ഇനിയും അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക