Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി പുതു നേതൃത്വം

Published on 30 June, 2021
 കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി പുതു നേതൃത്വം

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി 2021 - 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂണ്‍ 26 ശനിയാഴ്ച ചേര്‍ന്ന മഹിളാവേദി വാര്ഷിക ജനറല്‍ ബോഡി യോഗത്തില്‍ ് സ്മിത രവീന്ദ്രന്‍(പ്രസിഡന്റ്), ജീവ ജയേഷ് (സെക്രട്ടറി), സിസിത ഗിരീഷ് (ട്രഷറര്‍), രശ്മി അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), അഞ്ജന രജീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠെന തെരഞ്ഞെടുത്തു. സൂം പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്ന യോഗത്തില്‍ മഹിളാവേദി പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. സെക്രട്ടറി ഷൈനി ശ്രീനിവാസന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഫിനു ജാവേദ് സാന്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു.


അസോസിയേഷന്‍ പ്രസിഡന്റ ഹനീഫ്. സി, ജനറല്‍ സെക്രട്ടറി ഷൈജിത്ത് .കെ, ട്രഷറര്‍ ജാവേദ് ബിന്‍ ഹമീദ്, മഹിളാവേദി ഒബ്‌സെര്‍വര്‍ വിനീഷ്.പി.വി, അനീച ഷൈജിത്ത്, അശ്വതി ഹരിദേവ്, ജ്യോതി ശിവകുമാര്‍, ബിന്ദു പ്രമോദ്, ദിവ്യ റിജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഷൈനി ശ്രീനിവാസന്‍ സ്വാഗതവും ഫിനു ജാവേദ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക