Image

കേളി ചികിത്സാ സഹായം കൈമാറി

Published on 01 July, 2021
 കേളി ചികിത്സാ സഹായം കൈമാറി

റിയാദ് : അസുഖബാധിതനായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ കമ്മിറ്റി അംഗവും ഷുബ്‌റഹ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നല്ലേപ്പുള്ളി ഗോപാലന് ചികിത്സാ സഹായം കൈമാറി. ഷുബ്‌റഹ യൂണിറ്റും ബദിയ ഏരിയ കമ്മിറ്റിയും സംയുക്തമായി സമാഹരിച്ച തുകയാണ് ചികിത്സാ സഹായമായി കൈമാറിയത്. ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന അവസരത്തില്‍ ഗോപാലനുള്ള യാത്രാ ടിക്കറ്റ് ഷുബ്‌റഹ യൂണിറ്റാണ് നല്‍കിയിരുന്നത്.

ചിറ്റൂര്‍ നല്ലേപ്പുള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനാണ് സഹായം കൈമാറിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി വി.കെ. ഉമ്മര്‍ സ്വാഗതം പറഞ്ഞു. കേളി ബദിയ മേഖലാ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് കേളിയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി സംഘം ഏരിയാ സെക്രട്ടറി സച്ചിദാനന്ദന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എ നാസര്‍, കേളിയുടെ കേന്ദ്ര കമ്മിറ്റി മുന്‍ അംഗം സതീഷ് ബാബു കോങ്ങാടന്‍, സിപിഎം ഏരിയാ സെക്രട്ടറി ശിവപ്രകാശ്, ഏരിയാകമ്മിറ്റി അംഗം വി. ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ, ബ്രാഞ്ച് സെക്രട്ടറി ശെല്‍വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക