Image

ഒറ്റ ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് പ്രവേശനമില്ലെന്ന് കുവൈറ്റ് അധികൃതര്‍

Published on 01 July, 2021
 ഒറ്റ ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് പ്രവേശനമില്ലെന്ന് കുവൈറ്റ് അധികൃതര്‍


കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ആദ്യ വാരം മുതല്‍ വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അതിനിടെ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും രാജ്യത്ത് അംഗീകരിച്ച ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒരു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് മുന്പ് രാജ്യംവിട്ട ശേഷം പന്ത്രണ്ടിനും പതിനഞ്ച് വയസിന് ഇടയിലുള്ള പ്രവാസി കുട്ടികള്‍ക്ക് കുവൈറ്റ് അംഗീകൃത വാക്‌സിനേഷന്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഇത് സംബന്ധമായി കൂടുതല്‍ ആവശ്യമായ സമയം സര്‍ക്കാര്‍ അനുവദിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുവാന്‍ സമിതിയെ മന്ത്രിസഭ നിയോഗിച്ചതായും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക