Image

കെ.പി.എ സല്‍മാബാദ് 'ഓപ്പണ്‍ ഹൌസ്' സംഘടിപ്പിച്ചു.

ജഗത് കൃഷ്ണകുമാര്‍ Published on 05 July, 2021
 കെ.പി.എ സല്‍മാബാദ്  'ഓപ്പണ്‍  ഹൌസ്' സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ഓപ്പണ്‍  ഹൌസില്‍ അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു.   കെ.പി.എ യുടെ  നേതൃത്വത്തില്‍  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്നതിനും ആണ് ഓപ്പണ്‍ ഹൌസുകള്‍ സംഘടിപ്പിക്കുന്നത്.  

ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കാവനാട് ഉത്ഘാടനം ചെയ്ത  ഓപ്പണ്‍  ഹൌസില്‍  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോര്‍ കുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവര്‍ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് രതിന്‍ തിലകിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിനു  ഏരിയ സെക്രട്ടറി സലിം തയ്യില്‍  സ്വാഗതവും ഏരിയ ട്രെഷറര്‍ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു.  തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഹൌസില്‍ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോര്‍ക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയില്‍ അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചു. ഏരിയ വൈ.പ്രസിഡന്റ് ജെയിന്‍ ടി തോമസ്, ജോ. സെക്രെട്ടറി രജീഷ് അയത്തില്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, സജീവ് ആയൂര്‍  എന്നിവര്‍ ഓപ്പണ്‍  ഹൌസു നിയന്ത്രിച്ചു. 

അടുത്ത ആഴ്ച ഗുദേബിയ ഏരിയയുടെ നേതൃത്വത്തില്‍  ഓപ്പണ്‍ ഹൌസ്  ഉണ്ടായിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുദേബിയ ഏരിയ കോ ഓര്‍ഡിനേറ്റര്‍ നാരായണന്‍  (3320 5249),  ട്രെഷറര്‍ ഷിനു  (3402 7134) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക