fokana

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫ്രാൻസിസ് തടത്തിൽ

Published

on

 ന്യൂജേഴ്‌സി: കോവിഡ് മഹാമാരിയുടെ കനത്ത പ്രഹരമേറ്റു തളർന്ന കേരളത്തിലെ ജനങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന.ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ആദ്യ ഗഡുവായി സ്വരൂപിച്ച ഒരുകോടിയിലധികം  രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ജൂലൈ ആറിനു ചൊവ്വാഴ്ച്ച  രാവിലെയോടെ കേരളത്തിൽ എത്തിച്ചേരും.

ശനിയാഴ്ച്ചയായിരുന്നു ന്യൂയോർക്കിൽ നിന്ന് വിമാന മാർഗം മെഡിക്കൽ ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചത്.  മുഖ്യമന്ത്രിയുടെ കോവിഡ് വാക്സീൻ ചലഞ്ചിലേക്കുള്ള ഫൊക്കാനയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപയുടെ ചെക്കും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് വെർച്ച്വൽ ആയി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. തുക സംസ്ഥാന അക്കൗണ്ടിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു.

 ഫൊക്കാനയ്ക്കും അമേരിക്കൻ മലയാളികൾക്കും ഇത് ചരിത്രപരമായ നേട്ടമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഉണ്ടായ കഴിഞ്ഞ രണ്ടു മഹാപ്രളയ കാലത്തും ഫൊക്കാന കേരളത്തിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തിയിരുന്നു.

ശനിയാഴ്ച്ചയാണ് 42 ബോക്സുകൾ വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ന്യൂയോർക്കിൽ നിന്ന് വിമാനമാർഗം കയറ്റി അയച്ചത്.  വെൻറ്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, N95 മാസ്കുകൾ, KN95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ , ഫേസ് ഷീൽഡുകൾ, ഡിസ്പോസബിൾ സ്റ്റെറിലൈസ്ഡ് കൈയുറകൾ, ഡിസ്‌പോർസബിൾ  റിസസിറ്റേറ്റർ (resuscitator) തുടങ്ങിയ അവശ്യ മെഡിക്കൽ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിലായി കയറ്റി അയച്ചിരിക്കുന്നത്. 

ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം തുകയുടെ ഉപകരണങ്ങൾ കയറ്റി അയയ്ക്കാൻ കഴിഞ്ഞത് ഒരു മഹത്തായ ദൗത്യം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കഴിഞ്ഞ രണ്ടു മഹാപ്രളയകാലങ്ങളിലും  യഥാസമയം കേരളത്തിന് സഹായ ഹസ്തവുമായി ഫൊക്കാന എത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഫൊക്കാനയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നാണിതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. 

റോക്ക്ലാൻഡ് കൗണ്ടിയിലെ മലയാളിയായ ലെജിസ്ലേച്ചർ ഡോ. ആനി പോളിന്റെ ഊറ്റമായ പിന്തുണകൊണ്ടും സഹായങ്ങൾകൊണ്ടുമാണ് ഇത്രയേറെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിക്കാൻ കഴിഞ്ഞതെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. ഡോ. ആനി പോൾ വഴി റോക്ക്ലാൻഡ് കൗണ്ടിയിലെ ആശുപത്രികളിലെ മേധാവികളുമായി നിരന്തരമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതിന്റെ ഫലമായാണ് മെഡിക്കൽ സമഗ്രഹികൾ സംഭരിക്കാനായത്. രാമപോ ടൗൺഷിപ്പ്, ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ, ആൾട്ടോർ സേഫ്റ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് മെഡിക്കൽ ഉപകാരങ്ങൾ സംഭാവനയായി നൽകിയത്.

ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണിയും ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും  ഫോക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിയും ചേർന്നാണ് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങിയത്.

കഴിഞ്ഞയാഴ്ച്ചയാണ് മെഡിക്കൽ സാമഗ്രികൾ ഈ സ്ഥാപനങ്ങളിൽ നിന്ന് സംഭരിച്ചത്. ഇവ പിന്നീട് ജനറൽ സെക്രെട്ടറി സജിമോൻ ആന്റണിയുടെ ന്യൂജേഴ്സിയിലുള്ള വസതിയിലെത്തിച്ച് പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ശേഷം ന്യൂയോർക്കിലുള്ള ഷിപ്പിംഗ് കമ്പനിയായ ടി.എസ്. എ വെയർ ഹൗസിലേക്ക് കയറ്റി അയച്ചു.

ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് തോമസ് തോമസ് , അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഫോക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കെ.സി.എഫ് പ്രസിഡണ്ടും നാഷണൽ കമ്മിറ്റി അംഗവുമായ കോശി കുരുവിള, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, സജിമോൻ ആന്റണിയുടെ ഭാര്യ ഷീന, മക്കളായ ഈവ, എവിൻ, ഈത്തൻ എന്നിവർ പായ്ക്കിങ്ങിനും ലേബലിംഗിനും കയറ്റി അയയ്ക്കാനും സഹായിച്ചു. 

ലെജിസ്ലേറ്റർ ആനി പോളിന്റെ ഉപാധികളില്ലാത്ത പിന്തുണയുടെ കോർഡിനേഷനും കൊണ്ടു മാത്രമാണ് ഇത്തരമൊരു വൻ ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് ഇതിനു സജീവ നേതൃത്വം നൽകിയ സെക്രട്ടറി സജിമോൻ ആന്റണി നന്ദിയോടെ സ്മരിച്ചു. ഫൊക്കാനയുടെ സേവനപാതയിൽ മറ്റൊരു പൊൻ തൂവൽ കൂടി ചാർത്തി നൽകിയ ഈ മഹായജ്ഞത്തിനുവേണ്ടി ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്ത സജിമോൻ ആന്റണിയെ പ്രസിഡണ്ട് ജോർജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  തുടങ്ങിയ ഫൊക്കാന നേതാക്കന്മാർ അഭിനന്ദിച്ചു. ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിലിന്റെയും എക്സ്ക്യൂട്ടീവ് കമ്മിറ്റിയുടെയും സജീവമായ പിന്തുണയും ഇക്കാര്യത്തിൽ  തനിക്കുണ്ടായിരുന്നുവെന്നും സജിമോൻ ആന്റണി പറഞ്ഞു. 

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യുവാണ് കോവിഡ് വാക്സീൻ ചലഞ്ചിലേക്ക് ഏറ്റവും കൂടുതൽ തുകയായ 5000 ഡോളർ കൈമാറിയത്. സെക്രട്ടറി സജിമോൻ ആന്റണി 1000 ഡോളറും സംഭാവന നൽകി.

 മലയാളി അസോസിഷൻ ഓഫ് ന്യൂ ജേഴ്സി (മഞ്ച്), കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ഗ്രാമം- റിച്ച്മോണ്ട്,  വനിതാ- കാലിഫോർണിയ, മങ്ക-കാലിഫോർണിയ എന്നീ അസോസിഷനുകളും വാക്സീൻ ചലഞ്ചിലേക്ക് സമഗ്രമായ സംഭാവനകൾ നൽകിയിരുന്നു. കൂടാതെ ഫൊക്കാനയുടെ മറ്റ് അംഗങ്ങളും അംഗസംഘടനകളും വാക്സീൻ ചലഞ്ചിലേക്ക് ഫൊക്കാന വഴിയും നേരിട്ടും സംഭാവനകൾ നൽകിയിരുന്നു.

കേരളത്തിൽ ഇന്നു വരെയുണ്ടായിട്ടുള്ള ഏതു പ്രതിസന്ധികളിലും മുൻപന്തിയിൽ നിന്നു സഹായിച്ച ചരിത്രമുള്ള ഫൊക്കാന വരും കാലങ്ങളിലും കേരളത്തിന്റെ പ്രതിസന്ധികളിൽ തുടർന്നും മുൻ നിരയിൽ തന്നെയുണ്ടാകുമെന്ന്പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

View More