Image

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

(സലിം അയിഷ : പി.ആർ.ഓ.ഫോമ) Published on 09 July, 2021
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന്  കണക്റ്റികട്ട് ഹാർട്ട്ഫോർഡിനു സമീപമുള്ള  വെതർസ്ഫീൽഡിൽ  ഉച്ചക്ക്  12.30 ആരംഭിക്കും. യോഗത്തിൽ ഫോമാ പ്രസിഡന്റ്, അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ആർ.വി.പി. സുജനൻ പുത്തൻപുരയിൽ, ദേശീയ സമിതി അംഗങ്ങളായ, ജോർജ്ജ് വർഗ്ഗീസ്, ഗിരീഷ് പോറ്റി എന്നവരും ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട്, ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ട് ,കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് എന്നിവരുടെ പ്രമുഖ നേതാക്കളും ഭാവാഹികളും പ്രതിനിധികളും പങ്കെടുക്കും.

ഈ പ്രവർത്തന കാലയളവിൽ നടപ്പിലാക്കേണ്ടതും, മുന്കാലങ്ങളിൽ തുടങ്ങി വെച്ചതും തുടരേണ്ടതുമായ സന്നദ്ധ പ്രവർത്തന പരിപാടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ഫോമയുടെ ജന സേവന-കാരുണ്യ പദ്ധതികളിൽ സഹകരിക്കുകയും, ഭാഗഭാക്കാകുയും ചെയ്തവരെ യോഗം പ്രത്യേകം അഭിനന്ദിക്കും. ഈ പ്രവർത്തന കാലയളവിലേക്കായി കൂടുതൽ ജന സമ്പർക്ക പരിപാടികളും, സന്നദ്ധ സേവന പദ്ധതികളും ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ ലക്‌ഷ്യം വെക്കുന്നു. അതിനായുള്ള പ്രത്യേക കർമ്മ പരിപാടികൾക്ക് യോഗം ചർച്ച ചെയ്യും.

യോഗത്തിൽ എല്ലാ സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന്  ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ വൈസ് പ്രസിഡന്റ് സുജനൻ പുത്തൻപുരയിൽ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക