ഡബ്ലിന്‍: സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഈ വര്‍ഷത്തെ മികച്ച ഡോക്ടര്‍(ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍സിഎച്ച്ഡി ഓഫ് ദി ഇയര്‍) അവാര്‍ഡ് നേടി ഡോ. ഹിലാല്‍ ഹനീഫ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിനും അഭിമാനമായി.
മഹാമാരിയെ ശക്തമായും ശാസ്ത്രീയമായും നേരിടുന്ന അയര്‍ലന്‍ഡിലെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോപ്‌സിറ്റലില്‍ സീനിയര്‍ മെഡിക്കല്‍ രജിസ്ട്രാര്‍ പദവിയില്‍ ഒരു വര്‍ഷത്തിലേറെയായി കോവിഡ് അസെസ്സ്‌മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കിവരുന്ന ഡോ. ഹിലാല്‍ പ്രശംസനീയമായ സേവന മികവ് കാഴ്ചവച്ചതിനാണ് യൂണിവേഴ്‌സിറ്റി ഹോപ്‌സിറ്റലിലെ മെഡിക്കല്‍ ഫാക്കല്‍റ്റി അദ്ദേഹത്തെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി അംഗീകരിച്ചത്. ഒരു ഇന്ത്യന്‍ ഡോക്ടര്‍ക്ക് അയര്‍ലന്‍ഡില്‍ ആദ്യമായി ലഭിക്കുന്ന അവാര്‍ഡാണിത്.
കോവിഡ് മാനദണ്ഡം പാലിച്ചുള്ള ലളിതമായ ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് എഡ്യൂക്കേഷന്‍ & റിസര്‍ച് , ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പ്രൊഫസര്‍ കാതറിന്‍ മെക്ഹ്യൂഗ് ഡോ. ഹിലാലിന് അവാര്‍ഡ് സമ്മാനിച്ചു. കോവിഡും അനുബന്ധ രോഗാവസ്ഥയുമുള്ള അനേകംപേര്‍ക്ക് രോഗമുക്തിക്കായി ഡോ. ഹിലാല്‍ അഹോരാത്രം നല്‍കിയ സേവനവും കഠിനാധ്വാനവും മെഡിക്കല്‍ പ്രഫഷന് ഒരു മാതൃകയാണെന്ന് പ്രഫസര്‍ മെക്ഹ്യൂഗ് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ ഡിഗ്രിയോടെ 2014 ല്‍ അയര്‍ലന്‍ഡിലെത്തിയ ഡോ. ഹിലാല്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും ഇന്േറണല്‍ മെഡിസിനില്‍ സ്‌പെഷ്യാലിറ്റി ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി എംആര്‍സിപി അയര്‍ലന്‍ഡ്, എംആര്‍സിപി യുകെ ബിരുദാനന്തര യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നടത്തുന്ന കോവിഡ് റിസേര്‍ച്ച് പഠനങ്ങളില്‍ അംഗവുമാണ് ഡോ. ഹിലാല്‍. കൊല്ലം സ്വദേശിയായ ഡോ:ഹിലാല്‍ ഭാര്യ സെനയോടും മകന്‍ സെയിനോടുമൊപ്പം സ്ലൈഗോയിലാണ് താമസം.
റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍