Image

ഒരു ദിവസം മൂന്ന് വിവാഹം, രസകരമായ വിശേഷത്തെ കുറിച്ച് ജിപി പറയുന്നു

Published on 13 July, 2021
 ഒരു ദിവസം മൂന്ന് വിവാഹം, രസകരമായ വിശേഷത്തെ കുറിച്ച് ജിപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനുമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരകനായി എത്തിയതിലൂടെയായിരുന്നു താരം ഏറെ ശ്രദ്ധിക്കപ്പെട്ട. താരം വിശേഷങ്ങള്‍ പങ്കുവെച്ച് യൂട്യൂബ് ചാനലിലും എത്താറുണ്ട്. ജിപി പങ്കുവെയ്ക്കുന്ന വീഡിയോകള്‍ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ ഒരേ ദിവസം മൂന്ന് വിവാഹം കഴിച്ചതിന്റെ അപൂര്‍വ്വ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജിപി. സംഭവ ബഹുലമായ കല്യാണങ്ങളായിരുന്നു നടന്നതെന്ന് വീഡിയോയില്‍ ആമുഖമായി ജിപി പറയുന്നുണ്ട്. രസകരവും അപ്രതീക്ഷിതവുമായ കാര്യങ്ങളും ഇതിനിടയില്‍ നടന്നു. മൂന്ന് കല്യാണങ്ങളാണ് നടന്നത്. മലയാളി, തമിഴ്, തെലുങ്ക് ഹിന്ദു വെഡ്ഡിങ് വിവാഹങ്ങള്‍. പല തരത്തിലുള്ള വേഷവിധാനങ്ങളും ഇമോഷനുമായിരുന്നു ഇവയ്ക്കെല്ലാം. കായല്‍ക്കരയില്‍ സെറ്റിട്ടു. കാറ്റടിച്ചപ്പോള്‍ എല്ലാം പറന്നുപോയി. അങ്ങനെ ചില കാര്യങ്ങളും നടന്നു.
ദിവ്യ പിള്ളയും മഹിമ നമ്പ്യാരും ആയിരുന്നു വധുവിന്റെ വേഷങ്ങള്‍ ചെയ്തത്. ഈ വിവാഹങ്ങള്‍ക്കായി ഒരുങ്ങുന്നതും ചിത്രീകരണത്തിനിടയിലെ 
രസകരമായ നിമിഷങ്ങളും ജിപി പങ്കുവയ്ക്കുന്നുണ്ട്. ജിപിയുടെ തന്നെ വിവാഹമാണോ നടന്നതെന്ന തരത്തില്‍ പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക